ബിഹാറില്‍ മൂന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെ ബിജെപിയുടെ മുഖ്യ നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെതിരെ പരസ്യവിമര്‍ശനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗരത്വനിയമത്തിന്റെ പേരില്‍ ആദിത്യനാഥ് നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളാണ് നിതീഷിനെ ചൊടിപ്പിച്ചത്. ഈ രാജ്യത്ത് കടന്നുകൂടിയവരെ തുരത്തുമെന്നായിരുന്നു യോഗി പറഞ്ഞത്. എന്നാല്‍ അസംബന്ധം പറയാനാണ് യോഗി ബീഹാറില്‍ എത്തിയതെന്നായിരുന്നു നിതീഷിന്റെ മറുപടി. ആരാണ് ഇത് പോലെയൊക്കെ സംസാരിക്കാന്‍ തയ്യാറാവുക. ഇത് അസംബന്ധം തന്നെയാണെന്നും നിതീഷ് പറഞ്ഞു.
ചിലയാളുകള്‍ അവരുടെ സിദ്ധാന്തം പ്രചരിപ്പിക്കാനാണ് ഇങ്ങോട്ട് വരുന്നത്. ആര് ആരെയാണ് ഈ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ പോകുന്നത്. ആരെയും ഈ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇന്ത്യന്‍ എല്ലാവരുടേതുമാണ്. ഈ രാജ്യത്തുള്ള എല്ലാവരുടേതുമാണ് ഇന്ത്യയെന്നും നിതീഷ് പറഞ്ഞു. മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷമാണ് ഞങ്ങള്‍ എപ്പോഴും ഉണ്ടാക്കുന്നത്. എല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കിഷന്‍ഗഞ്ചിലെ റാലിയില്‍ നിതീഷ് കുമാര്‍ പറഞ്ഞു. അതേസമയം മതസൗഹാര്‍ദവും സാഹോദര്യവും കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങള്‍ വിജയിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ആളുകള്‍ മറ്റുള്ളവരെ തമ്മില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും നിതീഷ് പറഞ്ഞു.
അതേസമയം വര്‍ഗീയതയും മതേതരത്വവും ഒരുപോലെ വിളമ്പി നേട്ടമുണ്ടാക്കാനാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്നും വിലയിരുത്തലുണ്ട്. മുസ് ലിം ഭൂരിപക്ഷ പ്രദേശമാണ് കിഷന്‍ഗഞ്ച് അവിടെ യോഗിയെ തള്ളിപ്പറയുന്നത് നിതീഷിന്റെ തന്ത്രമാണെന്ന് പ്രതിപക്ഷം പറയുന്നു. ഹൈന്ദവ ഭൂരിപക്ഷ മേഖലയില്‍ രാമക്ഷേത്രവും കശ്മീരും പൗരത്വവും പറഞ്ഞ് തീവ്രഹിന്ദുത്വം കളിക്കുകയും അതേസമയം ദളിത്-മുസ് ലിം മേഖലകളില്‍ നിതീഷിനെ ഇറക്കി മതേതരമുഖവും സൃഷ്ടിക്കുക എന്നതാണ് ബിജെപി പയറ്റുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....