മുല്ലപ്പള്ളി രാമചന്ദ്രനുമായി കൊമ്പുകോർത്തശേഷം കിഫ്ബി കേസിൽ ബിജെപിക്ക് വേണ്ടി ഹാജരാകുന്നു എന്ന ആരോപണം നേരിടുന്ന മാത്യു കുഴൽനാടൻ കളിക്കുന്നത് പുതിയ രാഷ്ട്രീയമോ. കേരളത്തിലെ രണ്ടാം നിര കോൺഗ്രസ് നേതാക്കളുടെ ചർച്ച ഇതാണ്. പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഈ പ്രചരണം പത്തിക്കഴിഞ്ഞു.
ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മാറിയശേഷം വേണ്ട രീതിയിൽ പരിഗണന കിട്ടാത്ത നേതാവാണ് പഴയ രാഹുൽ ബ്രിഗേഡിൽപെട്ട മാത്യു കുഴൽനാടൻ. കൊച്ചി കേന്ദ്രമായി പ്രവർത്തനം തുടങ്ങിയ ശേഷം ആർ എസ് എസ് നേതാക്കളുമായി അടുത്ത ബന്ധുണ്ട് ഇദ്ദേഹത്തിനെന്ന് കോൺഗ്രസ് നേതാക്കൾക്കും ആക്ഷേപമുണ്ട്. രഹസ്യമായി ഇക്കാര്യം പലരും മുല്ലപ്പള്ളിരാമചന്ദ്രൻ അടക്കമുള്ള നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കൊച്ചി കോർപ്പറേഷനിൽ തന്റെ സാന്നിധ്യം അറിയിച്ച് രംഗത്തുവരാൻ കുഴൽനാടൻ നീക്കം നടത്തിയിരുന്നു.
ഇതിന്റെ പേരിൽ മുതിർന്ന നേതാക്കളുടെ അപ്രീതിക്കും പാത്രമായിരുന്നു.
കോൺഗ്രസിൽ ആർക്കെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കിൽ നേരിട്ട് പറയണമെന്നും അല്ലാതെ ലേഖനമെഴുതുകയല്ല വേണ്ടതെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ പരസ്യമായിപറയേണ്ടിവന്നിരുന്നു.
അതിനു പിന്നാലെയാണ് ധനമന്ത്രി തോമസ് ഐസക് ആസ്ലാപണവുമായി രംഗത്തുവന്നിരിക്കുന്നത്.
കിഫ്ബിക്കെതിരായ നീക്കം നടത്തിയത് ആർഎസ്എസെന്ന് ധനമന്ത്രി തോമസ് ഐസക്. ആർഎസ്എസിൻറെ കോടാലിയായി പ്രവർത്തിച്ചത് മാത്യു കുഴൽനാടനെന്നും ധനമന്ത്രി ആരോപിച്ചു.
കുഴൽനാടൻ കെപിസിസി ജനറൽ സെക്രട്ടറിയായി തുടരണോയെന്ന് പാർട്ടി തീരുമാനിക്കണം.
അതിനിടെ, കിഫ്ബിക്കെതിരായ കേസിൽ അഭിഭാഷകസ്ഥാനത്തുനിന്ന് പിൻമാറില്ലെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. ആരോപണം ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനുള്ള ശ്രമമാണെന്നും കുഴൽനാടൻ ആരോപിച്ചു.
ഇതുവരെ കോൺഗ്രസ് നേതാക്കളാരും കുഴൽനാടന്റെ സഹായത്തിന് എത്തിയിട്ടില്ല. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിജെപി നേതാക്കൾക്ക് പി ആർ ചെയ്യുന്ന ഒരു സംഘം കുഴൽനാടനെ ബിജെപി ക്യാമ്പിൽ എത്തിക്കാൻ മാസങ്ങളായി ശ്രമിച്ചുവരികയായിരുന്നു. അത് ലക്ഷ്യത്തിലേക്ക് നീങ്ങുകയാണോ പുതിയ വിവാദങ്ങൾ തെളിയിക്കുന്നതെന്ന് കാത്തിരുന്നു കാണേണ്ടിവരും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....