News Beyond Headlines

07 Thursday
May

ഭാര്യക്ക് തന്റെ അടുത്ത സുഹൃത്തുമായി വിവാഹേതര ബന്ധം; വിവാഹ മോചനം നേടി യുവാവ്

തന്റെ അടുത്ത സുഹൃത്തുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടി യുവാവ്. ഷാര്‍ജയിലാണ് സംഭവം. കുറച്ച് നാളുകളായി ഭാര്യ തന്റെയും രണ്ട് മക്കളുടെയും കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും വ്യത്യസ്തമായ രീതിയില്‍ പെരുമാറുകയാണെന്നും ഭര്‍ത്താവ് പറയുന്നു.ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവാവ് ഭാര്യയുടെ കാറിന്റെ സീറ്റിനടിയില്‍ അവരറിയാതെ സ്പൈയിങ് ചിപ് ഒളിപ്പിച്ചു.തുടര്‍ന്ന് ഭാര്യയെയും തന്റെ സുഹൃത്തിനെയും കാറിനുള്ളില്‍ കണ്ടെത്തിയ യുവാവ് ഇരുവരെയും മര്‍ദ്ദിച്ച ശേഷം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് യുവതി പോകുന്നത് ഇയാളുടെ അടുത്തേക്കാണെന്നും ഇതേപ്പറ്റി ചോദിച്ചപ്പോള്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് യുവതി സമ്മതിച്ചതായും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയങ്ങളില്‍ സുഹൃത്തിനെ യുവതി വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. തന്റെ പക്കല്‍ നിന്നും പണം വാങ്ങി സുഹൃത്തിന് നല്‍കാറുണ്ടായിരുന്നതായി ഭര്‍ത്താവ് പറഞ്ഞു. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന് വേണ്ടിയാണ് താന്‍ ജീവിച്ചതെന്നും എന്നാല്‍ ഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയവും അയാളെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യവും ഉണ്ടെന്ന വിവരം തന്നെ ഞെട്ടിച്ചെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.വിവാഹബന്ധം വേര്‍പെടുത്തണമെന്ന ഭര്‍ത്താവിന്റെ ആവശ്യം ഷാര്‍ജ മിസ്ഡിമീനേഴ്സ് കോടതി അംഗീകരിച്ചു. യുവതിയും കാമുകനും 3,000 ദിര്‍ഹം പിഴ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഷാര്‍ജ ശരിയ കോടതി വിധി പറയുമെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....