വെഞ്ഞാറമൂട് ഇരട്ടകൊല കേസില്‍ ഗൂഢാലോചനയില്‍ അന്വേഷണം തുടരുമെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി.
ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിയും കുത്തിയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസുകാരായ ഒമ്പത് പ്രതികള്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു. ഉണ്ണി, സജീവ്, സനല്‍, അന്‍സാര്‍, ഷജിത്, നജീബ്, അജിത്, സതി, പ്രീജ എന്നിവര്‍ക്കെതിരെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ സുരേഷ് നെടുമങ്ങാട് കോടതിയില്‍ കുറ്റപത്രം നല്‍കിയിത്. രാഷ്ട്രീയ വൈരാഗ്യമാണെന്ന് കൊലപാതക കാരണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണം ആരംഭിച്ച് 80 ദിവസമാകുമ്പേഴേക്ക് തന്നെ കുറ്റപത്രം നല്‍കാനാന്‍ പൊലീസിനായി. പ്രതികള്‍ നിമാന്റിലാണ്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെയടക്കം അറിവോടെ ഗൂഢാലോചന നടന്നതായി പരാതിയുണ്ട്. ഇതേ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനാലാണ് ഗൂഢാലോചനയില്‍ അന്വേഷണം തുടരുമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്.
ആഗസ്ത് 30ന് തിരുവോണ തലേദിവസം അര്‍ധരാത്രിയാണ് തേമ്പാമൂട് ജംഗ്ഷനില്‍വെച്ച് ബൈക്കിലെത്തിയ പ്രതികള്‍ ഹഖിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയത്. ഒട്ടേറെ കുത്തേറ്റെങ്കിലും ഹൃദയം പിളര്‍ത്തിയ കുത്താണ് രണ്ട് പേരുടെയും മരണകാരണം. കേസില്‍ അറസ്റ്റിലായ ഉണ്ണി, സജീവ്, സനല്‍, അന്‍സാര്‍ എന്നിവരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍. മറ്റുള്ളവര്‍ സഹായികളാണ്. പ്രതികളെ രക്ഷിക്കാനുമ ഒളിവല്‍ കഴിയാനും സഹായിച്ചതിനാണ്. ഒരു പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക പ്രീതയെ അറസ്റ്റ് ചെയ്തത്. ഉണ്ണിയടക്കം എല്ലാ പ്രതികളും കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ്. ഇതില്‍ സജീവ്, അന്‍സാര്‍ എന്നിവര്‍ നേരത്തെയും ഡിവൈഎഫ്‌ഐ നേതാക്കളെ ആക്രമിച്ച കേസില്‍ പ്രതിയാണ്.
ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ്, മിഥിലാജ് എന്നിവരോട് പ്രതികള്‍ക്ക് രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടികലാശത്തിന്റെ ഭാഗമായും വൈരാഗ്യമുണ്ട്. ഇതേ തുടര്‍ന്ന് രണ്ട് തവണ ഡിവൈഎഫ്‌ഐ നേതാക്കളൈ വധിക്കാനും ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസല്‍ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് ഗൂഢാലോചന നടത്തി ഇരുവരേയും ഇല്ലാതാക്കാാന്‍ തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....