News Beyond Headlines

20 Wednesday
May

പേര്‌ പറയാതിരിക്കാൻ അന്ന്‌ ചെന്നിത്തലയും ഭാര്യയും വിളിച്ചു :ബിജു രമേശ്‌

ബാർ കോഴ കേസിൽ രഹസ്യമൊഴി നൽകാതിരിക്കാൻ അന്ന്‌ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തലയും ഭാര്യയും തന്നെ വിളിച്ചു അഭ്യർഥിച്ചുവെന്നും അതിനാലാണ്‌ അന്ന്‌  ചെന്നിത്തലയുടെ പേർ പറയാതിരുന്നതെന്നും ബാർ അസോസിയേഷൻ നേതാവ്‌ ബിജു രമേശ്‌ .
ചെന്നിത്തലയ്‌ക്ക്‌ ഒരു  കോടിരൂപയും മന്ത്രിമാരായിരുന്ന കെ ബാബു, വി എസ്‌ ശിവകുമാർ എന്നിവർക്കും 50ലക്ഷവും 25ലക്ഷവും വീതം  കോഴ നൽകിയെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നതായും ബിജു രമേശ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കെ ബാബുവിന്റെ  പിന്നിലുള്ളത്‌ ഉമ്മൻചാണ്ടിയാണെന്നും ബിജു രമേശ്‌ പറഞ്ഞു. ഓരോ തവണ പണം വാങ്ങുമ്പോഴും മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന്‌ ബാബു പറയുമായിരുന്നു.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ബാർകോഴ പുറത്തുവന്നപ്പോൾ ചെന്നിത്തലയുടെ  ഭാര്യയാണ്‌ വിളിച്ചത്‌.ഗൺമാന്റെ ഫോണിൽനിന്നാണ്‌ വിളിച്ചത്‌.   ചെന്നിത്തല ഒരു പാട്‌ അസുഖമൊക്കെയുള്ള ആളാണെന്നും അദ്ദേഹത്തിന്റെ  പേര്‌ പറയരുതെന്നും അവർ അഭ്യർഥിച്ചു. പിറ്റേന്ന്‌ ചെന്നിത്തല  നേരിട്ട്‌ വിളിച്ചു. ചെന്നിത്തലയുമായി ഒരുപാട്‌ കാലത്തെ ഉറ്റ ബന്ധമുണ്ട്‌ തനിക്ക്‌. അതോർമ്മിപ്പിച്ച ചെന്നിത്തല ഉപദ്രവിക്കരുതെന്ന്‌ അഭ്യർഥിച്ചു.  അതിനാലാണ്‌ അന്ന്‌ രഹസ്യമൊഴിയിൽ   ചെന്നിത്തലയുടെ പേര്‌ പറയാതിരുന്നത്‌. എന്നാൽ ബാർകോഴയിൽ കെ എം മാണിക്കെതിരെ മൊഴി നൽകിയ തനിക്കെതിരെ കള്ളക്കേസെടുത്ത്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടതും ഇതേ ചെന്നിത്തലയാണ്‌.

പൈസക്ക്‌ വേണ്ടി എന്തും ചെയ്യുന്നവരാണ്‌ ചെന്നിത്തലയും ശിവകുമാറും ബാബുവും. ചെന്നിത്തലയെ ആർക്ക്‌ വേണമെങ്കിലും പർച്ചേയ്‌സ്‌ ചെയ്യാൻ കഴിയും. കെപിസിസി പ്രസിഡന്റ്‌ ആയിരുന്നപ്പോഴാണ്‌ ചെന്നിത്തല പണം കൈപ്പറ്റിയത്‌.

ബാർ ലൈസൻസ്‌ കുറയ്‌ക്കുവാൻ വേണ്ടി കോഴ കൊടുക്കുവാനായി അസോസിയേഷൻ യോഗത്തിൽ  തീരുമാനിച്ച്‌ 10 കോടി പിരിച്ചതിന്റെ  കണക്ക്‌ വിജിലൻസിന്റെ  കൈയിലുണ്ട്‌. അത്‌ എവിടെയെല്ലാം എത്തി എന്ന്‌ പറഞ്ഞുതന്നാലും മതി.

ബാർ കോഴ കേന്ദ്ര  ഏജൻസികൾ അന്വേഷിക്കണം. വിജിലൻസ്‌ അന്വേഷണം പ്രഹസനമാകുമോയെന്നറിയില്ലെന്നും എന്നാൽ നിലവിൽ അന്വേഷണവുമായി  സഹകരിക്കുമെന്നും ബിജു രമേശ്‌ പറഞ്ഞു. കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കി എന്ന ആരോപണവും ബിജു രമേശ്‌ ഉന്നയിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....