കൊവിഡ് കേസുകൾ വ്യാപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി ഗുജറാത്ത്, ഡൽഹി സംസ്ഥാന സർക്കാരുകളെ നിശിതമായി വിമർശിച്ചു. എല്ലാ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും രണ്ടു ദിവസത്തിനകം തത് സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കൊവിഡ് സാഹചര്യം നേരിടാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് അതിൽ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹിക്കും മഹാരാഷ്ട്രയ്ക്കും പിന്നാലെ ഗുജറാത്തിലെ സ്ഥിതിഗതികളും വഷളാവുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അവിടെ കാര്യങ്ങൾ പിടിവിട്ടുപോവുകയാണ്. ദേശീയ തലസ്ഥാനത്തെ സാഹചര്യം തീർത്തും മോശമായിരിക്കുന്നു. എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് സംസ്ഥാന സർക്കാർ അറിയിക്കണം. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും കൊവിഡ് മഹാമാരി നേരിടാനുള്ള ഉചിതമായ നടപടികൾ ഊർജിതമായി കൈക്കൊള്ളണം- കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷൻ, ആർ.എസ്. റെഡ്ഡി, എം.ആർ. ഷാ എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
രാജ്യത്തെ സാഹചര്യങ്ങൾ മെച്ചമല്ലെന്നും ഡിസംബറിൽ കൂടുതൽ വഷളാവുമെന്നുമാണ് കോടതിക്ക് വിവരം ലഭിച്ചിരിക്കുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇനിയെന്തൊക്കെ നടപടികളാണു സ്വീകരിക്കാൻ പോകുന്നത്, കേന്ദ്രത്തിൽ നിന്ന് എന്തു സഹായമാണു വേണ്ടത് തുടങ്ങിയ കാര്യങ്ങൾ സംസ്ഥാനങ്ങളുടെ തത് സ്ഥിതി റിപ്പോർട്ടിൽ ഉണ്ടാവണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....