News Beyond Headlines

21 Thursday
May

സംസ്ഥാനത്ത് ഇന്ന് 3,17,195 പേർ കോവിഡ് നിരീക്ഷണത്തിൽ

കേരളത്തിൽ 5378 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂർ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂർ 226, പത്തനംതിട്ട 207, വയനാട് 151, കാസർഗോഡ് 86 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 60,74,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

27 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം കൊച്ചുതോട് സ്വദേശിനി ലുലാബത്ത് (56), വട്ടിയൂർകാവ് സ്വദേശി സുകമാരൻ നായർ (81), കൊല്ലം പാരിപ്പള്ളി സ്വദേശിനി രാജമ്മ (65), ആലപ്പുഴ എം.ഒ. വാർഡ് സ്വദേശി ടി.എസ്. ഗോപാല റെഡ്ഡിയാർ (57), പുഞ്ചക്കൽ സ്വദേശിനി ഷീല (58), മാവേലിക്കര സ്വദേശി സ്റ്റാൻലി ജോൺ (54), മുതുകുളം സ്വദേശി ഗോപാലകൃഷ്ണൻ (78), ഇടുക്കി പീരുമേട് സ്വദേശി പൽരാജ് (79), കോട്ടയം ഉദയനാപുരം സ്വദേശിനി സുമതികുട്ടിയമ്മ (82), എറണാകുളം പെരുമറ്റം സ്വദേശി വി.കെ. ബഷീർ (67), കണിയനാട് സ്വദേശി എം.പി. ശിവൻ (65), ഞാറക്കാട് സ്വദേശി എൽദോസ് ജോർജ് (50), തൃശൂർ വടന്നകുന്ന് സ്വദേശി രാമകൃഷ്ണൻ (89), പഴയന്നൂർ സ്വദേശിനി ആമിന ബീവി (53), കടങ്ങോട് സ്വദേശി അബ്ദുൾ റഹ്മാൻ (80), കിള്ളന്നൂർ സ്വദേശി സി.എൽ. പീറ്റർ (68), ചാവക്കാട് സ്വദേശിനി ശാരദ (69), താഴേക്കാട് സ്വദേശി ആന്റോ (59), പാലക്കാട് മംഗൽമഠം സ്വദേശി കെ.ഇ. വർക്കി (96), മലപ്പുറം മംഗലം സ്വദേശിനി അമ്മു (80), കോഴിക്കട് കുന്നമംഗലം സ്വദേശി ഹംസ (50), മടവൂർ സ്വദേശിനി അമ്മുകുട്ടി അമ്മ (90), വളയം സ്വദേശി ഗോവിന്ദ കുറുപ്പ് (76), വടകര സ്വദേശിനി പാത്തൂട്ടി (68), കണ്ണൂർ പന്ന്യന്നൂർ സ്വദേശി സുകുമാരൻ (68), തളിപ്പറമ്പ് സ്വദേശിനി ഹേമലത (72), പെരുവ സ്വദേശിനി അയിഷ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2148 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4670 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 582 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 689, കോഴിക്കോട് 632, തൃശൂർ 557, എറണാകുളം 340, തിരുവനന്തപുരം 310, കോട്ടയം 421, കൊല്ലം 390, പാലക്കാട് 229, ആലപ്പുഴ 326, ഇടുക്കി 212, കണ്ണൂർ 184, പത്തനംതിട്ട 156, വയനാട് 142, കാസർഗോഡ് 82 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

50 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 10, എറണാകുളം 9, തിരുവനന്തപുരം, കണ്ണൂർ 6 വീതം, പത്തനംതിട്ട 5, മലപ്പുറം, വയനാട് 3 വീതം, കോട്ടയം, തൃശൂർ, കാസർഗോഡ് 2 വീതം, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 5970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 488, കൊല്ലം 481, പത്തനംതിട്ട 168, ആലപ്പുഴ 852, കോട്ടയം 204, ഇടുക്കി 84, എറണാകുളം 807, തൃശൂർ 589, പാലക്കാട് 461, മലപ്പുറം 789, കോഴിക്കോട് 709, വയനാട് 129, കണ്ണൂർ 150, കാസർഗോഡ് 59 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 64,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,16,978 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,17,195 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,00,925 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 16,270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1891 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഞ്ച് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.

മലപ്പുറം ജില്ലയിലെ മറക്കര (കണ്ടെൻമെന്റ് സോൺ വാർഡ് 8, 9), എറണാകുളം ജില്ലയിലെ അയവന (സബ് വാർഡ് 3), കൊല്ലം ജില്ലയിലെ തലവൂർ (1), ചാത്തന്നൂർ (സബ് വാർഡ് 9), പാലക്കാട് ജില്ലയിലെ കരിമ്പുഴ (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ആറ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 545 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....