News Beyond Headlines

21 Thursday
May

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

ഡിസംബര്‍ ഒന്ന് മുതല്‍ നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉള്‍പ്പെടെയുള്ള ഇളവുകള്‍ നിലവില്‍ വരും. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് നാലമ്പല ദര്‍ശനത്തിന് അനുമതി ലഭിക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴി പ്രതിദിനം 4000 പേര്‍ക്ക് ദര്‍ശനം നടത്താം.

നിലവില്‍ 1500 പേര്‍ക്കാണ് അനുമതിയുള്ളത്. ഇനിമുതല്‍ ദിവസവും 100 വിവാഹങ്ങള്‍ നടത്താനാകും. നിലവില്‍ 60 വിവാങ്ങള്‍ക്കാണ് അനുമതിയുള്ളത്. തുലാഭാരം വഴിപാടിനും കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകും.

തുലാഭാരത്തിന് വരുന്നവരെ ഭഗവതിക്ഷേത്രം വഴി പ്രവേശിപ്പിക്കും. തുലാഭാരത്തിന് ശേഷം നിയന്ത്രിതമായ രീതിയില്‍ ദര്‍ശനസൗകര്യവും നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഇളവുകള്‍ നടപ്പിലാക്കുക.

ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കിഴക്കേ ഗോപുരം വഴി ചുറ്റമ്പലത്തില്‍ പ്രവേശിച്ച് അയ്യപ്പദര്‍ശനം നടത്തി വിളക്ക് മാഠത്തിനിരികിലുള്ള വരി വഴി നാലമ്പലത്തില്‍ പ്രവേശിച്ച് നമസ്‌കാരമണ്ഡപത്തിന് മുന്നില്‍ വന്ന് ഗുരുവായൂരപ്പനേയും ഗണപതിയേയും തൊഴുത് വടക്കേവാതില്‍ വഴി പുറത്ത് കടക്കുന്ന രീതിയിലാണ് ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.

ശ്രീകോവിലില്‍ നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് നേരിട്ട് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കും. പ്രാദേശിയര്‍, ദേവസ്വം ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് രാവിലെ 5.30 മുതല്‍ 6.30 വരെയാണ് ദര്‍ശനത്തിന് സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വെര്‍ച്വല്‍ ക്യൂ വഴി രാവിലെ 4.30 മുതല്‍ 5.30 വരേയും 9.30 മുതല്‍ 1.30 വരേയും വൈകിട്ട് അഞ്ച് മുതല്‍ 6.30 വരേയും രാത്രി 7.30 മുതല്‍ 8.30 വരേയുമാണ് ദര്‍ശനം നടത്താനാകുക.

ഉച്ചയ്ക്ക് ഒന്ന് മുതല്‍ 1.30 വരെ ദേവസ്വം ജീവനക്കാര്‍ക്ക് മാത്രമായും ദര്‍ശനം ക്രമീകരിക്കും.  കിഴക്കേനടയില്‍ വഴിപാട് ശീട്ടാക്കാന്‍ പ്രത്യേക കൗണ്ടറും ആരംഭിക്കും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....