അമിതവണ്ണം കുറയ്ക്കാൻ വേണ്ടിയാണ് പലരും ഗ്രീൻ ടീ കുടിക്കുന്നത്. ഗ്രീൻ ടീ ശരീര വണ്ണം കുറയ്ക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന തെറ്റ് ധാരണയും ചിലർക്ക് ഉണ്ട്.
എന്നാൽ ഇത് വണ്ണം കുറയ്ക്കാൻ മാത്രമല്ല പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും ഇതിന്റെ പങ്ക് ചെറുതല്ല. മാത്രമല്ല, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ഗ്രീൻ ടീയ്ക്ക് കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിന്‍ എന്ന ആന്റി ഓക്‌സിഡന്റുകൾക്ക് ശരീരത്തിലെ ഡിഎൻഎ യുടെ നാശത്തിനു കാരണമാകുന്ന ധാതുക്കൾ ഇല്ലാതാക്കാൻ കഴിയും.
അതായത് കാറ്റെച്ചിന്‍ എന്ന ആന്റി ഓക്സിഡന്റിന് ഹൃദയ ധമനികൾ ചുരുങ്ങുന്ന അവസ്ഥയെ ചെറുക്കാനും കാൻസർ, രക്തം കട്ടപിടിക്കൽ എന്നിവയെ തടയാനും കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഭാരം കുറയ്ക്കാൻ ഇനി മുതൽ ഗ്രീൻ ടീ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.
ആവശ്യമായ ചേരുവകൾ
ഗ്രീൻ ടീ ഒരു ടേബിൾ സ്പൂൺ
പുതിനയില 6 എണ്ണം
നാരങ്ങ പകുതി
വെള്ളം 2 കപ്പ്
തേൻ ഒരു ടേബിൾ സ്പൂൺ(ആവശ്യമെങ്കിൽ മാത്രം)
തയ്യാറാക്കുന്ന വിധം…
ആദ്യം ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി നല്ല പോലെ തിളപ്പിക്കുക. തിളച്ചതിന് ശേഷം അതിലേക്ക് ഗ്രീൻ ടീയും പുതിനയിലയും ചേർക്കുക. ഇത് രണ്ട് മിനിറ്റ് മൂടി വച്ച ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് നാരങ്ങ നീരും തേനും ചേർക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. സ്പെഷ്യൽ ഗ്രീൻ ടീ തയ്യാറായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....