News Beyond Headlines

02 Saturday
May

കൊറോണയെ തടയാന്‍ ‘കഞ്ചാവ്’..!! ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തില്‍..

മാരകമായ കൊറോണ വൈറസില്‍ നിന്ന് മനുഷ്യന് സംരക്ഷണം നല്‍കാന്‍ കഞ്ചാവിന് കഴിയുമെന്ന് ഗവേഷകര്‍. വൈറസ് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കഞ്ചാവിന് കഴിയുമെന്നാണ് കാനഡയിലെ ലെത്ത്ബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന കന്നാബിഡിയോള്‍ എന്ന കന്നാബിനോയ്ഡ് സംയുക്തമാണ് വൈറസിനെ പ്രതിരോധിക്കുക. വിവിധ ഇനം കഞ്ചാവ് ചെടികളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത 23 തരം സത്തകളുപയോഗിച്ചായിരുന്നു പരീക്ഷണം. വായ, ശ്വാസകോശം, ഉദര കോശങ്ങള്‍ എന്നിവയുടെ കൃത്രിമ ത്രീഡി മാതൃകകളിലാണ് പരീക്ഷണം നടത്തിയത്.

13 സത്തകള്‍ വൈറസിന്റെ പ്രവര്‍ത്തനങ്ങളെ തടയുന്നതായി കണ്ടെത്തി. വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഓറല്‍ കാവിറ്റിക്ക് (വദന ഗഹ്വരം) പ്രാധാന്യം നല്‍കണമെന്നും കണ്ടെത്തി. കൊറോണ വൈറസിനെ പോലുള്ള മറ്റു വൈറസുകളെയും നേരിടാന്‍ കഞ്ചാവ് ഉപയോഗിക്കാനാവുമോയെന്ന പരീക്ഷണമാണ് ഇനി ഗവേഷകര്‍ നടത്തുക.

പരീക്ഷണങ്ങള്‍ വിജയിക്കുകയാണെങ്കില്‍ കന്നാബിഡിയോള്‍ കൂടുതല്‍ അടങ്ങിയ കഞ്ചാവ് സത്ത ഉപയോഗിച്ച് വൈറസുകള്‍ക്കെതിരെ പോരാടാനാവും.

കൊറോണക്കെതിരെ കഞ്ചാവ് ഉപയോഗിക്കുന്നതില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ പഠനഫലം വ്യക്തമാക്കുന്നതെന്ന് ഗവേഷക സംഘത്തിലെ പ്രഫ. ഓള്‍ഗ കോള്‍ച്ചക്ക് പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....