കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് വിവാദമാവുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനവുമായുള്ള ബന്ധം പുറത്ത്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉപദേശക സ്ഥാനത്ത് രമണ്‍ ശ്രീവാസ്തവ 'ഇപ്പോഴും' തുടരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ഇത് ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകുന്നതിന് മുമ്പ് വഹിച്ച പദവിയാണെന്ന വിശദീകരണമുണ്ടെങ്കിലും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ വെബ്സൈറ്റില്‍ ഇപ്പോഴും ശ്രീവാസ്തവ ഉപദേശകനായി തുടരുന്നുണ്ട്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സെക്യൂരിറ്റി വിഭാഗത്തിന്റെ വെബ്സൈറ്റായ എംജിപി സെക്യൂരിറ്റി ഗ്രൂപ്പ് ഡോട്ട് കോമിലാണ് മറ്റ് മൂന്നുപേരോടൊടപ്പം രമണ്‍ ശ്രീവാസ്തവയും ഉപദേശകനായുള്ളത്. കേണല്‍ ദീപക് റെയ്ന ചീഫ് ഓപ്പറേറ്റിങ് ഓഫീസറും എകെ വേണുഗോപാല്‍ വൈസ് പ്രസിഡന്റും ആണ്. ശ്രീവാസ്തയുടെ ഫോട്ടോയ്ക്ക് താഴെ ഉപദേഷ്ടകനെന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിന് പിന്നാലെ ശ്രീവാസ്തവയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുണ്ട്. കെഎസ്എഫ്ഇയില്‍ നടന്ന റെയ്ഡിന് പിന്നില്‍ ശ്രീവാസ്തവയാണെന്നും ഇത് സ്വകാര്യ ധനകാര്യ സ്ഥാപനത്തെ സഹായിക്കാനാണെന്നും റെയ്ഡ് നടന്ന ഘട്ടത്തില്‍ത്തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീവാസ്തവയും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും തമ്മിലുള്ള ബന്ധത്തിന്റെ വിവരങ്ങളും പുറത്തെത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....