കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെയുള്ള കര്‍ഷകരുടെ സമരം അഞ്ചാം ദിവസം കടക്കുമ്പോള്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ അറിയിച്ചു. ഡല്‍ഹിയിലെ ശീത കാലാവസ്ഥയും വര്‍ദ്ധിച്ചു വരുന്ന കൊവിഡ് കേസുകളും കണക്കിലെടുത്താണ് അടിയന്തരമായി ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിനിടെ പ്രക്ഷോഭം 5 ദിവസം പിന്നിടുമ്പോള്‍ ഡല്‍ഹി ലക്ഷ്യമിട്ട് പഞ്ചാബ്, ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളില്‍നിന്നു കൂടുതല്‍ കര്‍ഷകര്‍ എത്തുന്നു. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹിയിലേക്കുള്ള 5 അതിര്‍ത്തികളും ഉപരോധിക്കുമെന്നു കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. കര്‍ഷകരുടെ ആവശ്യങ്ങള്‍ 2 ദിവസത്തിനകം അംഗീകരിച്ചില്ലെങ്കില്‍ ദേശീയ തലസ്ഥാന മേഖലയില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ടാക്സി, ഓട്ടോ, ട്രക്ക് യൂണിയനുകള്‍ മുന്നറിയിപ്പു നല്കി.
ഉപരോധവും യൂണിയനുകളുടെ സമരവും മൂലം ദേശീയപാതകള്‍ തടസ്സപ്പെട്ടാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കം മുടങ്ങും. ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷ്യപദാര്‍ഥങ്ങളും മറ്റുമായി ആയിരക്കണക്കിനു ട്രക്കുകളാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്.
ഗുരു നാനാക്കിന്റെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് എത്തിയ കര്‍ഷകര്‍ അമൃതസറിലേക്ക് മടങ്ങി പോകുമ്പോള്‍ ഡല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങള്‍ അടച്ചിടുമെന്ന് കര്‍ഷക സംഘടനകള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ഉന്നതതല യോഗം ചേര്‍ന്ന ബി.ജെ.പി കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയുടെ വസതിയിലായിരുന്നു യോഗം ചേര്‍ന്നിരുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. നേരത്തെ അമിത് ഷാ ചര്‍ച്ചയ്ക്കായി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....