ലോകത്തിലെ ഏറ്റവും ഏകാന്ത ആനയായ കാവന്‍ പാകിസ്ഥാനില്‍ നിന്ന് കംബോഡിയയില്‍ എത്തി. പാകിസ്ഥാനിലെ മൃഗശാലയില്‍ തന്റെ ജീവിതത്തിലെ നീണ്ട 30 വര്‍ഷങ്ങള്‍ ചങ്ങലയില്‍ കഴിഞ്ഞ ലോകത്തിലെ തന്നെ 'ഏറ്റവും ഒറ്റപ്പെട്ട' ആനയെന്ന് അറിയപ്പെടുന്ന കാവന്‍ ആണ് കംബോഡിയയില്‍ എത്തിയത്. ഇനിയുള്ള കാലം കംബോഡിയയില്‍ മറ്റ് ആനകള്‍ക്കൊപ്പം മിണ്ടിയും പറഞ്ഞും കാവന് ജീവിക്കാം.
പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലെ മൃഗശാലയില്‍ ആയിരുന്നു പതിറ്റാണ്ടുകളായി ഈ ഏഷ്യന്‍ ആന താമസിച്ചു വന്നത്. മൃഗശാലയില്‍ ഈ ആനയോട് മോശമായി പെരുമാറിയെന്ന് അവകാശപ്പെട്ട് നിരവധി പേരാണ് ആനയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്.
കൂടുതല്‍ ആളുകള്‍ ആശങ്ക പ്രകടിപ്പിക്കുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തതോടെ കാവനെ മൃഗശാലയില്‍ നിന്ന് മോചിപ്പിക്കണമെന്ന് മെയ് മാസത്തില്‍ കോടതി പ്രഖ്യാപിച്ചു. കാവനെ കംബോഡിയയിലെ ഒരു സങ്കേതത്തിലേക്ക് മാറ്റാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ മൃഗസംരക്ഷണ സംഘടനയായ ഫ്രീ ദി വൈല്‍ഡിന് അനുമതിയും നല്‍കി.
സ്ഥലം മാറ്റത്തിന് മുന്നോടിയായി, ഇസ്ലാമാബാദിലെ മാര്‍ഗാസര്‍ മൃഗശാലയില്‍ അടുത്തിടെ കാവന് വേണ്ടി ബലൂണുകളും സംഗീതവും ഒക്കെയായി ഒരു വിടവാങ്ങല്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് ആന കംബോഡിയയില്‍ എത്തിയത്. ഗായിക ചെര്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. വിമാനത്തില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്ബ് ആനയെ മെറ്റല്‍ ക്രേറ്റിലേക്ക് മാറ്റുന്നതിനായി കുറച്ച് അധികം മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വന്നു.
വിയന്ന ആസ്ഥാനമായുള്ള അനിമല്‍ ചാരിറ്റിയായ ഫോര്‍ പാവ്‌സ് ഇന്റര്‍നാഷണല്‍ 2016 മുതല്‍ കാവന്റെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കാവനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി വര്‍ഷങ്ങളായി പ്രചാരണം നടത്തിയ ചെര്‍ തന്റെ ആഗ്രഹങ്ങള്‍ ഒടുവില്‍ സാക്ഷാത്കരിക്കപ്പെട്ടുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ചെറിന്റെ ചാരിറ്റി ഓര്‍ഗനൈസേഷനായ ഫ്രീ ദി വൈല്‍ഡും നിരവധി വര്‍ഷങ്ങളായി കാവന്റെ മോചനത്തിനായുള്ള പ്രചാരണത്തില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....