ഡൽഹി : രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് സുപ്രീംകോടതി നിർദേശം.
സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ, എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും സിസിടിവി ഘടിപ്പിക്കണം.
പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പ് അടക്കമുള്ള എല്ലാ ഭാഗങ്ങളും സിസിടിവിയില്‍ ഉള്‍പ്പെടണം.രാത്രി കാഴ്ച സംവിധാനമുള്ള സിസിടിവികൾ സ്ഥാപിക്കണമെന്നാണ് കോടതി ഉത്തരവ്. ദൃശ്യങ്ങള്‍ പതിനെട്ട് മാസം വരെ സൂക്ഷിക്കാൻ സാധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.ക്യാമറകൾ സ്ഥാപിക്കണമെന്ന് 2018ൽ കോടതി ഉത്തരവിട്ടിട്ടും ഇതുവരെ പാലിക്കപ്പെടാത്തതിൽ ജഡ്ജി നീരസം അറിയിക്കുകയും ചെയ്തു.
പൊലീസിനെതിരായ പരാതികളില്‍ കോടതികള്‍ക്കോ മനുഷ്യാവകാശ കമ്മീഷനോ ദൃശ്യങ്ങള്‍ ഹാജരാക്കാൻ ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. പരം വീര്‍ സിങ് സൈനി എന്നയാള്‍ സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷൻ തീർപ്പാക്കി കൊണ്ടാണ് കോടതി നിർദേശം.
ആറ് ആഴ്ചയ്ക്കുള്ളിൽ ഇതു സംബന്ധിച്ച ആക്ഷൻ പ്ലാൻ തയാറാക്കി എല്ലാ സംസ്ഥാനങ്ങളും കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചു. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരമാണ് കോടതിയുടെ ഉത്തരവ്. സിസിടിവി ക്യാമറകൾ സഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....