പെണ്കുട്ടിയുടെ വീട്ടുകാര്‍ക്ക് പരാതിയില്ല, തമ്മില്‍ നല്ല ബന്ധം;
മതപരിവര്‍ത്തന വിരുദ്ധ നിയമം പാസാക്കി ആദ്യ അറസ്റ്റ് ചെയ്ത സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 21 കാരന്‍ ഉവൈസ് അഹമ്മദാണ് യുപിയില്‍ അറസ്റ്റിലായത്. പിന്നാലെ നടന്ന് വിവാഹ അഭ്യര്‍ഥന നടത്തുകയും മതംമാറാന്‍ നിര്‍ബന്ധിച്ചെന്നും പെണ്കുട്ടിയെ മറ്റൊരാള്‍ക്ക് കെട്ടിച്ചു കൊടുത്തതോടെ അവളുടെ വീട്ടില്‍ പോയി അച്ഛനെ ഭീഷണിപ്പെടുത്തി എന്നൊക്കെയാണ് എഫ്.ഐ.ആര്‍. എന്നാല്‍ അവരുടെ വീട്ടുകാര്‍ തമ്മില്‍ നല്ല ബന്ധമാണെന്നും കേസെടുപ്പിച്ചത് പൊലീസുകാരുടെ നിര്‍ബന്ധപ്രകാരമാണെന്ന് സുപ്രഭാതം ജേര്‍ണലിസ്‌റ് യു.എം. മുഖ്താര്‍ പറയുന്നു.
കുറിപ്പ്
ലൗ ജിഹാദ് വിരുദ്ധ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിന്റെ നിജസ്ഥിതി ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒന്നാം പേജിലുണ്ട്. 21 കാരന്‍ ഉവൈസ് അഹമ്മദാണ് അറസ്റ്റിലായത്. പ്ലസ്ടുവില്‍ കൂടെ പഠിച്ച പെണ്കുട്ടിയെ പിന്നാലെ നടന്ന് വിവാഹ അഭ്യര്‍ഥന നടത്തുകയും മതംമാറാന്‍ നിര്‍്ബന്ധിച്ചെന്നും പെണ്കുട്ടിയെ മറ്റൊരാള്‍ക്ക് കെട്ടിച്ചു കൊടുത്തതോടെ അവളുടെ വീട്ടില്‍ പോയി അച്ഛനെ ഭീഷണിപ്പെടുത്തി എന്നൊക്കെയാണ് കേസ്. ഒരു നിലക്കും സഹിക്കവയ്യാതെ അച്ഛന്‍ പരാതി കൊടുത്തുവെന്നും.!വാര്‍ത്ത വായിച്ചാല്‍ ഉവൈസിനെ ഒന്നു പെടക്കാന്‍ തോന്നുന്ന വിധത്തില്‍ ആയിരുന്നു എഫ്‌ഐആര്‍.
എന്നാല്‍, പയ്യനെതിരെ പെണ്കുട്ടിയുടെ വീട്ടുകാര്‍ക്ക് പരാതിയേ ഇല്ല. രണ്ടു വീട്ടുകാര്‍ക്കും ഇടയില്‍ 100 മീറ്റര്‍ മാത്രം വ്യത്യാസം. തമ്മില്‍ നല്ല ബന്ധവും. അവളുടെ അച്ഛനെ കുറിച്ചും ഉവൈസിന്റെ വീട്ടുകാര്‍ക്ക് നല്ലതേ പറയാനുള്ളൂ. ഉവൈസിനും യുവതിക്കും ഇടയില്‍ പ്രണയം ഉണ്ടായിരുന്നു എങ്കിലും വീട്ടുകാര്‍ അത് സംസാരിച്ചു സെറ്റിലാക്കി.
പക്ഷേ, ലൗ ജിഹാദ് നിയമം വന്നതോടെ വീട്ടുകാരെ പൊലീസ് നിര്ബന്ധിപ്പിച്ചു പരാതി കൊടുപ്പിക്കുകയായിരുന്നു. അതും, ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു 12-ാം മണിക്കൂറില്‍. അവിടുത്തെ വില്ലേജ് മുഖ്യന്‍ അടക്കമുള്ള നാട്ടുകാര്‍ യുവാവിന്റെ അറസ്റ്റില്‍ ഞെട്ടിയിരിക്കുക ആണ്. കേസില്‍ നിങ്ങളെ സഹായിക്കുമെന്നു ഉവൈസിന്റെ കുടുംബത്തിനു പെണ്കുട്ടിയുടെ അച്ഛന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത യുവാവിനെ പിടിച്ചു പൊലീസ് മര്‍ദിച്ചു, യുവാവിന്റെ 69 വയസുള്ള പിതാവിനെയും.
പക്ഷേ, ഇങ്ങനെ മറ്റേലെ പരിപാടി കൊണ്ട് യുപി പൊലീസിന് എന്ത് ഗുണം എന്ന് ചോദിച്ചാല്‍ യോഗിയുടെ സംസ്ഥാനം ആയതുകൊണ്ട് അവര്‍ക്ക് പതക്കവും പ്രൊമോഷനും കിട്ടും. പിന്നെ കുറച്ചു കാക്കഫോബിയയും ഉണ്ടാവും. 'ലൗ ജിഹാദികളെ പാടം പഠിപ്പിച്ച' യോഗിയോട് കുറച്ചു ഇഷ്ടവും. കൂടുതല്‍ പാഠം പഠിപ്പിക്കാന്‍ യോഗിയെ പോലെ ഒരാള്‍ നമുക്കും വേണമെന്നു ചിന്തിച്ചു ബിജെപിക്ക് വോട്ട് ചെയ്യാനും ആളുണ്ടാവും.
സംശയം ഉണ്ടെങ്കില്‍ വാര്‍ത്തയുടെ ഇമ്പാക്ട് അറിയാന്‍ മാതൃഭൂമി, കൗമുദികളില്‍ ആ വാര്‍ത്തക്ക് താഴെ വന്ന കമന്റുകള്‍ നോക്കൂ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....