മനാമ: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ അടിച്ചുകൊലപ്പെടുത്തിയ പ്രതിക്ക് ബഹ്‌റൈനില്‍ 15 വര്‍ഷം തടവുശിക്ഷ. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച 61കാരനായ കൂട്ടുപ്രതിക്ക് കോടതി മൂന്നുമാസത്തെ ജയില്‍ശിക്ഷയും വിധിച്ചു.
ബഹ്‌റൈന്‍ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതിയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിനാണ് മുഖ്യപ്രതിയായ 50കാരന് കോടതി 15 വര്‍ഷം തടവുശിക്ഷ വിധിച്ചത്.
തര്‍ക്കത്തിലേര്‍പ്പെട്ടവരെ പിടിച്ചു മാറ്റാതിരിക്കുകയും പ്രതിയെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തതാണ് കൂട്ടുപ്രതിക്കെതിരെയുള്ള കുറ്റം. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അല്‍ മനാമ പ്രോസിക്യൂഷനിലെ ചീഫ് പ്രോസിക്യൂട്ടര്‍ അബ്ദുല്ല അല്‍ ബങ്കി പറഞ്ഞു.
ജൂലൈ 14ന് സെഗയ്യയിലെ ഒരു ഫാമില്‍ വെച്ചായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ പ്രതികളിലൊരാളും കൊല്ലപ്പെട്ട 42കാരനായ സുഹൃത്തുമായി വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ പ്രധാന പ്രതി യുവാവിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുറ്റകൃത്യത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ കൂട്ടുപ്രതി ഇയാളെ സഹായിച്ചു. ഫാമില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് രണ്ടു മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....