പാലക്കാട്: കേരളത്തിലേക്ക് കൂടുതല്‍ തീവണ്ടി സര്‍വ്വീസ് ആരംഭക്കാന്‍ തീരുമാനിച്ച് റെയില്‍വേ. അഞ്ച് പ്രതിദിന തീവണ്ടി സര്‍വീസുകള്‍കൂടി പുനരാരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ അനുമതി നല്കി. പൂര്‍ണമായും റിസര്‍വേഷനുള്ള സ്പെഷ്യല്‍ വണ്ടികളായിട്ടാകും ഇത് സര്‍വീസ് നടത്തുക.
തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് മംഗലാപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് 16-ന് ആരംഭിക്കും. രാത്രി 08.50-ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം പകല്‍ 11.35-ന് മംഗലാപുരത്തെത്തും. മംഗലാപുരത്തുനിന്നുള്ള സര്‍വീസ് 19-ന് പുനരാരംഭിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.20-ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം പുലര്‍ച്ചെ 4.40-ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. തിരുവനന്തപുരം സെന്‍ട്രല്‍ മധുരൈ ജങ്ഷന് പ്രതിദിന സര്‍വീസ് 23-ന് തുടങ്ങും. രാത്രി 8.30-ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം രാവിലെ 10.10-ന് മധുരയിലെത്തും. തിരിച്ചുള്ള സര്‍വീസ് 24-ന് തുടങ്ങും. വൈകീട്ട് 4.05-ന് പുറപ്പെട്ട് അടുത്തദിവസം പുലര്‍ച്ചെ 5.20-ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം ജങ്ഷന് പ്രതിദിന തീവണ്ടി ഡിസംബര്‍ 14-ന് ആരംഭിക്കും. വൈകീട്ട് 5.45-ന് പുറപ്പെടുന്ന വണ്ടി 11.10-ന് എറണാകുളത്ത് എത്തും. എറണാകുളം ജങ്ഷനില്‍നിന്ന് തിരുവനന്തപുരം സെന്‍ട്രലിലേക്ക് എല്ലാ ദിവസവു പുലര്‍ച്ചെ 5.05-ന് പുറപ്പെടുന്ന തീവണ്ടി സര്‍വീസ് 16-ന് ആരംഭിക്കും.
എറണാകുളം ജങ്ഷനില്‍നിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള പ്രതിദിന തീവണ്ടി സര്‍വീസ് 15-ന് തുടങ്ങും. രാവിലെ ആറിന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന വണ്ടി 11.45-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്ന് 2.50-ന് പുറപ്പെടുന്ന വണ്ടി രാത്രി 9.10-ന് എറണാകുളം ജങ്ഷനിലെത്തും.
തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍ പ്രതിദിന തീവണ്ടി 15-ന് പുനരാരംഭിക്കും. വൈകീട്ട് 5.30-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടി അടുത്തദിവസം പുലര്‍ച്ചെ 12.05-ന് ഗുരുവായൂരിലെത്തും. തിരിച്ച് 16-ന് പുലര്‍ച്ചെ 3.25-ന് പുറപ്പെടുന്ന വണ്ടി രാവിലെ 10.10-ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....