News Beyond Headlines

14 Sunday
June

ഇടതുപക്ഷത്തിന്റെ തെറ്റുകള്‍ മാത്രമല്ല, ബിജെപിയുടെ തെറ്റുകളും ഉയര്‍ത്തിക്കാണിച്ചേ മതിയാവൂ; മുരളീധരന്‍

ഇനിയുള്ള കാലത്ത് സിപിഐമ്മിന്റെ നയങ്ങള്‍ തുറന്നുകാണിക്കുന്നതിനോടോപ്പം ബിജെപിയുടെ തെറ്റുകളും ഉയര്‍ത്തിക്കാണിച്ചേ മതിയാവൂവെന്ന് കരുണാകരന്‍ ഓര്‍മ്മ ദിനത്തില്‍ മകനും എംപിയുമായ കെ മുരളീധരന്‍. കെ കരുണാകരന്റെ പത്താം ചരമവാര്‍ഷികദിനത്തില്‍ ഒരു ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലായിരുന്നു മുരളീധരന്റെ ഈ പരാമര്‍ശം നടത്തിയത്. കേന്ദ്രാധികാരത്തിന്റെ ബലത്തില്‍ വളരുന്ന ബിജെപിയേയും, തെറ്റായ നയങ്ങള്‍ക്കിടയിലും ചില തന്ത്രങ്ങള്‍ കൊണ്ട് പിടിച്ചുനില്‍ക്കുന്ന സിപിഐഎമ്മിനേയും കോണ്‍ഗ്രസിന് നേരിടേണ്ടതുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. ഐക്യജനാധിപത്യമുന്നണിയുടെ കെട്ടുറപ്പിന് ക്ഷീണം സംഭവിച്ചു എന്നത് യാഥാര്‍ഥ്യമാണെന്ന് തുറന്നുപറഞ്ഞു. എന്നിരിക്കിലും മുന്നണി ദുര്‍ബലമായാതായി കാണേണ്ടതില്ലെന്നും മുന്നേറാനുള്ള വഴികള്‍ യുഡിഎഫിന് മുന്നില്‍ തുറന്നുകിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയും സിപിഎമ്മും ന്യൂനപക്ഷ, ഭൂരിപക്ഷ കാര്‍ഡുകള്‍ തരാതരം ഉപയോഗിച്ച് കളിക്കുകയാണെന്ന് മുരളീധരന്‍ ലേഖനത്തിലൂടെ കുറ്റപ്പെടുത്തി. ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതിനൊപ്പം ഭൂരിപക്ഷത്തിനും സംരക്ഷണമുണ്ട് എന്നതാണ് കരുണാകരന്‍ നല്‍കുന്ന പാഠമെന്ന് മുരളീധരന്‍ പറയുന്നു. മതഭക്തനായ കരുണാകരന്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തിയെന്നും ഭക്തനായിരിക്കുന്നതിനോടൊപ്പം തന്നെ അദ്ദേഹം സെക്കുലറായിരുന്നുവെന്നും മുരളീധരന്‍ നിരീക്ഷിക്കുന്നു. കരുണാകരന്ശേഷം ഹിന്ദുവോട്ടുകള്‍ നഷ്ടമാകുന്നതായും മുരളീധരന്‍ വിലയിരുത്തി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....