വാഗമണ്‍ നിശാപാര്‍ട്ടി കേസിലെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍. ജനുവരി ഒന്ന് വരെയാണ് 9 പ്രതികളുടെയും കസ്റ്റഡി കലാവധി. നിശാപാര്‍ട്ടിക്ക് പിന്നിലെ ലഹരിമരുന്നു ലോബികളെ കുറിച്ച് വിശദമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം.
അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് 9 പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ ഉന്നത ബന്ധമുള്ളവരാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേ സമയം സിനിമാ- സീരിയല്‍ ബന്ധം സ്ഥാപിക്കാന്‍ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ബെംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് സംഘടിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പ്രതികളുടെ മൊബൈല്‍ ഫോണടക്കം പൊലീസ് പരിശോധിക്കുകയാണ്. നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത 49 പേരുടെ ലഹരി ഉപയോഗ പരിശോധാ ഫലം ലഭ്യമാകുന്ന മുറയ്ക്ക് കേസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താനാണ് നീക്കം. പ്രതികള്‍ അംഗങ്ങളായിരുന്ന സാമൂഹമാധ്യമ കൂട്ടായ്മകളെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഈ മാസം ഇരുപതിനായിരുന്നു വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ അന്‍പത്തിയെട്ട് പേരടങ്ങുന്ന സംഘം നിശാപാര്‍ട്ടിക്കായി ഒത്തുകൂടിയത്. എന്നാല്‍ നര്‍ക്കോട്ടിക്ക് സെല്ലിന്റെ മിന്നല്‍ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും എല്‍എസ്ഡി, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ മാരക ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയ മോഡല്‍ ബ്രിസ്റ്റി ബിശ്വാസ് ഉള്‍പ്പെടെ ഒന്‍പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ലഹരിമരുന്ന് ലോബികള്‍ ഇടുക്കിയില്‍ വീണ്ടും സജീവമാകുകയാണ്. ഇവരെ വേരോടെ പിഴുതെറിയാനുള്ള നടപടികള്‍ ആസൂത്രണം ചെയ്യുകയാണ് എക്സൈസും പൊലീസും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....