തിരുവനന്തപുരം: ദേശീയ സിദ്ധ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. കോവിഡ് രോഗപ്രതിരോധത്തിന് സിദ്ധവൈദ്യത്തെ സംസ്ഥാനം പ്രയോജനപ്പെടുത്തിയെന്നും അതുവഴി ജനങ്ങളുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. സിദ്ധയുടെ വികസനത്തിന് നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് സര്‍ക്കാര്‍ഔഷധ നിര്‍മാണ സ്ഥാപനമായ ഔഷധി സിദ്ധ ഔഷധ നിര്‍മാണം ആരംഭിച്ചിട്ടുണ്ടെന്നും അത് കൂടുതല്‍ വിപുലമാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ ഡോക്ടര്‍ ദിവ്യ എസ് അയ്യര്‍ അധ്യക്ഷതവഹിച്ചു. അത്മാര്‍ത്ഥതയോടും കൃത്യതയോടും ആര്‍ദ്രതയോടുംകൂടി
ജനങ്ങളുടെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ മുഴുവന്‍ ഡോക്ടര്‍മാരും തയ്യാറാകണമെന്ന് ഡോക്ടര്‍ ദിവ്യ എസ് അയ്യര്‍ അഭ്യര്‍ത്ഥിച്ചു. സിദ്ധ ദിനാചരണത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ പ്രിയ കെ എസ്, ഔഷധി മാനേജിങ് ഡയറക്ടര്‍ ഉത്തമന്‍ ഐഎഫ്എസ്, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍എം. എന്‍ വിജയാംബിക, പി. സി ഒ ഡോക്ടര്‍ സുനില്‍ രാജ്,സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോക്ടര്‍ ഹൃദീക് , നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (ഹോമിയോ) ഡോക്ടര്‍ ജയനാരായണന്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ( ഐ. എസ്. എം ) ഡോക്ടര്‍ സുഭാഷ്, ഡോക്ടര്‍ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചെന്നൈ സവിത മെഡിക്കല്‍ കോളേജ് ബയോകെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ ബാലരാമ കൈമള്‍ സിദ്ധ ദിന പ്രഭാഷണം നടത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....