ജനിതകമാറ്റം സംഭവിച്ച കൊവിഡ് രോഗവാഹകരായ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്. ഫെബ്രുവരി പകുതിവരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ജനിതകമാറ്റംവന്ന കൊവിഡ് അതിവേഗത്തില്‍ പകരുന്നതായാണ് മനസിലാക്കുന്നതെന്നും നിര്‍ണ്ണായകമായ ഒരുവിഭാഗത്തിനെങ്കിലും വാക്സിന്‍ ലഭ്യമാക്കുന്നതുവരെ കനത്ത ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരി മൂലമുള്ള മരണനിരക്ക് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായ ബ്രിട്ടണില്‍ കടുത്ത നിയന്ത്രണങ്ങള്‍ മുന്‍പും ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രിട്ടണില്‍ 80,000ലധികം പേരാണ് കൊവിഡ് രോഗബാധിതരായത്.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി രാജ്യത്തെ പ്രൈമറി, സെക്കന്‍ഡറി വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു. 'ലോകത്തിലെ പല രാജ്യങ്ങളും കൊവിഡ് പ്രതിരോധത്തിനായി പരമാവധി ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതിനര്‍ഥം നമ്മള്‍ അതിനുമപ്പുറമുള്ള വഴികള്‍ തേടേണ്ടതുണ്ടെന്നാണ്. വൈറസിന്റെ ഈ പുതിയ വകഭേദത്തെയും നമ്മുക്ക് ഒറ്റക്കെട്ടായി നിയന്ത്രണത്തിലാക്കണം'. ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് സമാനമാണ് പുതിയ ലോക്ക്ഡൗണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....