എട്ടരകോടി കെട്ടിടത്തില്‍ മറ്റ് മേയര്‍മാര്‍ക്കും സ്വാഗതം
അസൗകര്യങ്ങള്‍ ഏറെയെുള്ള കുഞ്ഞു വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിലും തിരുവനന്തപുരം മേയറും വിദ്യാര്‍ത്ഥിനിയുമായ ആര്യ ഒരിക്കല്‍ പോലും തന്റെ പ്രാരാബ്ദത്തെകുറിച്ച് പങ്കുവെച്ചിട്ടില്ല. എന്നാല്‍ മേയറായതോടെ ആര്യയെ കാണാന്‍ വീട്ടിലെത്തുന്നവര്‍ക്ക് വാഹനം പോലും കടന്നു ചെല്ലാന്‍ കഴിയാത്തത് വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. ഇക്കാര്യം സ്ഥലത്തെ നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചതോടെ നേതൃത്വം കാര്യമായി തന്നെ വിഷയം ഏറ്റെടുത്തുവെന്നാണ് സൂചന.
മേയറാണെങ്കിലും താന്‍ ഈ വീട്ടില്‍ തന്നെ തുടരുമെന്നും ഒരു കൂടംമാറ്റം ഇല്ലെന്നുമാണ് ആര്യയുടെ നിലപാട്. എന്നാല്‍ മേയര്‍ക്ക് ഔദ്യോഗിക വസതി വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്. മുമ്പ് വി ശിവന്‍കുട്ടി മേയര്‍ ആയപ്പോഴും പാര്‍ട്ടിയില്‍ ഇതേ ചര്‍ച്ച സജീവമായിരുന്നു. അങ്ങനെയാണ് കുന്നംകുഴി വാര്‍ഡില്‍ ബാര്‍ട്ടണ്‍ഹില്ലില്‍ എട്ടരകോടി രൂപ ചെലവില്‍ മേയര്‍ക്ക് ഔദ്യോഗിക വസതി നിര്‍മ്മിക്കാന്‍ ആലോചന തുടങ്ങിയത്. തലസ്ഥാനത്ത് എത്തുന്ന മറ്റുമേയര്‍മാര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ള മന്ദിരം ഒരുക്കണമെന്നാണ് തീരുമാനം. അതിനാല്‍ തന്നെ നിര്‍മ്മാണ ചെലവ് തുല്യമായി പങ്കിടാന്‍ മറ്റ് കോര്‍പ്പറേഷനുമായി ധാരണയിലെത്തിയെന്നാണ് സൂചന.
ഇത്തരത്തില്‍ മൂന്ന് നില കെട്ടിടം പണിയാന്‍ ബാര്‍ട്ടണ്‍ഹില്ലിലെ അങ്കണവാടി ഇരിക്കുന്ന സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. അങ്കണവാടി സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും താഴത്തെ നിലയില്‍ മേയറുടെ ഓഫീസ്, ഓഡിറ്റോറിയം, രണ്ടാമത്തെ നിലയില്‍ മറ്റു കോര്‍പ്പറേഷന്‍ മേയര്‍മാര്‍ വരുമ്പോള്‍ താമസിക്കുന്നതിനുള്ള സൗകര്യം, മൂന്നാം നിലയില്‍ തലസ്ഥാനത്തെ മേയറുടെ വസതി എന്നിങ്ങനെയാണ് പ്ലാന്‍ തയ്യാറാക്കിയത്. എന്നാല്‍ രൂപകല്‍പ്പനയെല്ലാം പൂര്‍ത്തിയായപ്പോള്‍ പ്രദേശവാസികളില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ നിര്‍മ്മാണം മുടങ്ങുകയായിരുന്നു. നിലവില്‍ കോഴിക്കോട് മേയര്‍ക്ക് മാത്രമാണ് ഔദ്യോഗിക വസതിയുള്ളത്. ബാര്‍ട്ടണ്‍ ഹില്ലിലെ നാട്ടുകാരെ വിശ്വാസത്തിലെടുത്ത് ഉടന്‍ തന്നെ കോഴിക്കോടിനേത് സമാനമായി ഔദ്യോഗിക മേയര്‍ വസതി നിര്‍മ്മിക്കാനാണ് പാര്‍ട്ടി തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....