സോഷ്യല്‍ മീഡിയയിലൂടെ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്താനില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ. പാക് തീവ്രവാദ വിരുദ്ധ കേടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റം ചാര്‍ത്തപ്പെട്ട നാലാമത്തെ പ്രതിയായ കോളേജ് പ്രൊഫസര്‍ക്ക് 10 പത്ത് വര്‍ഷത്തേക്ക് ശിക്ഷ വിധിച്ചു. ക്ലാസ് റൂമില്‍ മതനിന്ദാപരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് ഇദ്ദേഹത്തിനു മേലുള്ള കുറ്റം.
2017 ലാണ് ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് ഉന്നത കോടതികളില്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാം. പാകിസ്താനില്‍ വര്‍ഷങ്ങളായി നിരവധി പേരാണ് മതനിന്ദാകുറ്റം ആരോപിച്ച് ശിക്ഷിക്കപ്പെടുന്നത്. മുസ്ലിം വിഭാഗങ്ങളിലെ ശിയ, അഹമ്മദിയ, ഖാന്‍ വിഭാഗക്കാരും മറ്റ് മതന്യൂന പക്ഷങ്ങളുമാണ് പലപ്പോഴും ഇത്തരം കേസുകളില്‍ അകപ്പെടുന്നത്. പല കേസുകളും വ്യക്തി വൈരാഗ്യം മൂലവും മറ്റും കെട്ടിച്ചമയ്ക്കുന്നതാണെന്ന ആരോപണവും ശക്തമാണ്.
മതനിന്ദ കുറ്റം ആരോപിക്കപ്പെടുന്നവരില്‍ ചിലര്‍ വിചാരണയ്ക്കു മുമ്പേ തന്നെ ജയിലില്‍ വെച്ചോ ആള്‍ക്കൂട്ട ആക്രമണത്താലോ കൊല്ലപ്പെടാറുമുണ്ട്. അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം 1980 മുതല്‍ 80 ഓളം പേര്‍ ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൃത്യമായ ഡാറ്റകള്‍ ലഭിച്ച 2011-2015 എന്നീ വര്‍ഷങ്ങളില്‍ പുറത്തു വന്ന കണക്കുപ്രകാരം 1296 ലേറെ മതനിന്ദ കേസുകളാണ് പാക്സിതാനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.വിശുദ്ധ നിയമമായി പാകിസ്താനില്‍ ഒരു വിഭാഗം മതനിന്ദാ നിയമത്തെ കാണുമ്പോഴും രാജ്യത്ത് ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇസ്ലാമിക നിയമ പ്രകാരം മത നിന്ദ എന്നതിന് വ്യക്തമായ നിര്‍വചനമോ അതിനുള്ള ശിക്ഷയോ ഇല്ലെന്നും രാജ്യത്ത് ഇത് ദുരുപയോഗം ചെയ്യപ്പെടുകയാണന്നും ഒരു വിഭാഗം പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....