News Beyond Headlines

19 Friday
June

കൊല്ലത്ത് യുഡിഎഫില്‍ ഇപ്പോഴേ കൂട്ടയിടി

നിയമസഭ മണ്ഡലത്തിനായി യുഡിഎഫില്‍ കൂട്ടപ്പൊരിച്ചില്‍. കോണ്‍ഗ്രസ് തുടര്‍ച്ചയായി തോല്‍ക്കുന്ന സീറ്റ് ഇക്കുറി കിട്ടിയാല്‍ കൊളളാമെന്ന ആഗ്രഹം മുന്നണി നേതൃത്വത്തിന് മുന്നില്‍ വച്ചിരിക്കുകയാണ് ഘടകകക്ഷികളായ ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും. കോണ്‍ഗ്രസിലാകട്ടെ പതിവുപോലെ നേതാക്കളുടെ നീണ്ട നിരയാണ് സീറ്റിനായി രംഗത്തുള്ളത്.ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും കെപിസിസി ഉപാധ്യക്ഷന്‍ ശൂരനാട് രാജശേഖരനും തമ്മിലാണ് കോണ്‍ഗ്രസില്‍ കൊല്ലം സീറ്റിനായി പ്രധാന മല്‍സരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റ സൂരജ് രവിയ്ക്കുമുണ്ട് സീറ്റ് ആഗ്രഹം. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇടത് സിറ്റിങ് ഡിവിഷന്‍ പിടിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് കുരുവിള ജോസഫിനു വേണ്ടി അണികളുടെ ഫെയ്സ്ബുക്ക് മുറവിളി കൂട്ടലും തുടങ്ങിക്കഴിഞ്ഞു. ആര്‍ ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കറും പി സി വിഷ്ണുനാഥുമുണ്ട് നേതൃത്വത്തിന്റെ മനസില്‍.
കൊല്ലമങ്ങനെ രാഷ്ട്രീയ ഇല്ലമാക്കാന്‍ കോണ്‍ഗ്രസിലെ മല്ലന്‍മാരൊരുപാടു പേര്‍ നിരന്ന് നില്‍ക്കുന്നതിനിടയിലാണ് മണ്ഡലമാവശ്യപ്പെട്ടുളള ഘടകകക്ഷികളുടെ വരവ്. പത്തു വര്‍ഷമായി കോണ്‍ഗ്രസ് തോല്‍ക്കുന്ന സീറ്റാണ് കൊല്ലം എന്ന കാര്യം ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മിപ്പിക്കുന്നു.ഏറ്റവും അവസാനം കൊല്ലത്തു ജയിച്ച യുഡിഎഫുകാരന്‍ എന്ന നിലയില്‍ ബാബു ദിവാകരനു വേണ്ടിയാണ് ആര്‍എസ്പി സീറ്റ് ചോദിക്കുന്നത്. കൊല്ലം കൊടുത്താല്‍ ആറ്റിങ്ങലോ കയ്പമംഗലമോ തിരികെ കൊടുക്കാമെന്നാണ് ഓഫര്‍. കൊല്ലത്തുകാരനായ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന് ഇക്കുറി ഒരു സീറ്റ് യുഡിഎഫ് നേതൃത്വം ഉറപ്പു കൊടുത്തിട്ടുണ്ട്. ആ സീറ്റ് തനിക്ക് വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും ഏറെയുളള കൊല്ലം നഗര മണ്ഡലത്തില്‍ തന്നെ ആഗ്രഹിക്കുകയാണ് ദേവരാജന്‍.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....