News Beyond Headlines

22 Wednesday
April

ബജറ്റ് നാടക മേഖലയ്ക്ക് ഉണര്‍വേകുമെന്ന് കലാകാരന്മാര്‍

നാടക മേഖലയ്ക്ക് ഉണര്‍വേകുന്നതിനുള്ള തുടക്കമായി ബജറ്റ് പ്രഖ്യാപനത്തെ കാണുന്നുവെന്ന് നാടക പ്രവര്‍ത്തകര്‍. അമേച്വര്‍ നാടകങ്ങള്‍ക്കായി മൂന്ന് കോടി രൂപയും പ്രൊഫഷണല്‍ നാടകങ്ങള്‍ക്കായി രണ്ട് കോടി രൂപയുമാണ് അനുവദിച്ചത്. കെപിഎസിയുടെ സ്ഥിര നാടകവേദി ഒരുക്കുന്നതിനായി ഒരു കോടി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി.നാടക മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. അമേച്വര്‍ നാടകങ്ങള്‍ക്കായി മൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒരു നാടകത്തിന് അഞ്ച് ലക്ഷം രൂപയാണ് നല്‍കുക. 60 ഓളം നാടകങ്ങള്‍ അരങ്ങിലെത്താന്‍ സഹായിക്കുന്നതാണ് പ്രഖ്യാപനമെന്നും, കലാകാരന്മാരെ ചേര്‍ത്ത് പിടിച്ചതിന് നന്ദി എന്ന് നാടക കലാകാരന്മാരുടെ സംഘടനയായ നാടക് അറിയിച്ചു.
പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് രണ്ട് കോടി രൂപയാണ് അനുവദിച്ചത്. തിയറ്റര്‍ മേഖലയ്ക്ക് അനുവദിച്ചത് ചരിത്രപരമായ പ്രഖ്യാപനമെന്ന് തൃശൂര്‍ അരണാട്ടുകരയിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ഡീന്‍ എസ്. സുനില്‍ പറഞ്ഞു. സ്‌കൂള്‍ ഓഫ് ഡ്രാമ മുന്നോട്ട് വച്ച പ്രപ്പോസലുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിച്ച പദ്ധതികളിലൂടെ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. പുതിയ പ്രഖ്യാപനങ്ങള്‍ക്കൊപ്പം ഓരോ ജില്ലയിലും റിഹേഴ്സല്‍ സ്പേസുകള്‍ ഉണ്ടാകുമെന്ന നേരത്തെ ഉള്ള പ്രഖ്യാപനം ഉടന്‍ നടപ്പാക്കണമെന്ന ആവശ്യവും കലാകാരന്മാര്‍ മുന്നോട്ട് വയ്ക്കുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....