News Beyond Headlines

03 Sunday
May

അഭയാക്കേസ് വിധി: നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭ

സിസ്റ്റര്‍ അഭയാക്കേസ് വിധിയില്‍ നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭ. കോടതി വിധിയെ അംഗീകരിക്കുന്നുവെങ്കിലും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നാണ് പൊതുനിലപാടെന്ന് സഭാ സിനഡ് വ്യക്തമാക്കി. വിധിയിലെ ഉളളടക്കം സംബന്ധിച്ച് നിയമഞ്ജര്‍ അടക്കം ഉന്നയിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ മേല്‍ക്കേടതിയില്‍ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്.
അഭയാക്കേസില്‍ വൈദികനേയും കന്യാസ്ത്രീയേയും ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് ശേഷം ആദ്യമായി ചേര്‍ന്ന സിനഡ് യോഗത്തിലാണ് സിറോ മലബാര്‍ സഭ നിലപാട് അറിയിച്ചത്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ വിശ്യാസമുളള സമൂഹം എന്ന നിലയില്‍ വിധിയെ സഭയും അംഗീകരിക്കുന്നു. എന്നാല്‍ ഉത്തരവിന്റെ ഉളളടക്കം സംബന്ധിച്ച് മുന്‍ ന്യായാധിപന്‍മാരും ഫൊറന്‍സിക് വിദഗ്ധരും കുറ്റാന്വേഷകരും പ്രകടിപ്പിച്ച വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണ്.
നിക്ഷിപ്ത താല്‍പര്യങ്ങളെ പ്രതി നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. മേല്‍ക്കോടതികളിലെ അപ്പീലില്‍ നിജസ്ഥിതി കൂടുതല്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിനഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ അഭയാക്കേസിന്റെ പേരില്‍ സ്വന്തം അഭിപ്രായങ്ങള്‍ സഭയുടെ അഭിപ്രായങ്ങളായി അവതരിപ്പിക്കുന്നതില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പിന്‍മാറണമെന്നും സിനഡ് ആവശ്യപ്പെട്ടു. പോട്ട ആശ്രമത്തിലെ ഫാദര്‍ മാത്യു നായ്കം പറന്പില്‍ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണിത്.വൈദികന്‍ തന്നെ ഇക്കാര്യത്തില്‍ ക്ഷമ ചോദിച്ചതാണെന്നും അച്ചടക്ക നടപടികളൊന്നും പരിഗണനയിലില്ലെന്നും കെസിബിസിയും സഭാ അധികൃതരും വ്യക്തമാക്കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....