കടക്കാവൂര്‍ പോക്‌സോ കേസ് വന്‍ വിവാദമായിരിക്കെ സമാന ആരോപണവുമായി വേറെയും പരാതിക്കാര്‍ രംഗത്ത്. മകളെ ഉപയോഗിച്ച് പോക്‌സോ കേസില്‍ കുടുക്കിയെന്ന് കൊല്ലം സ്വദേശി ഐ.ജി ഹര്‍ഷിത അത്തല്ലൂരിക്ക് പരാതി നല്‍കി. അഭിഭാഷകന്‍ ഇടപെട്ട് ഗൂഢാലോചന നടത്തിയെന്നും, പുനരന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഇന്നലെയാണ് കൊല്ലം സ്വദേശി ഐജിക്ക് പരാതി നല്‍കിയത്. മകള്‍ക്കെതിരെ അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് സംസാരിച്ചുവെന്നും ലൈംഗികമായി അധിക്ഷേപിച്ചുവെന്നുമാണ് കേസ്.
മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കടയ്ക്കാവൂരിലെ യുവതിക്കെതിരായ പരാതി. ഈ സംഭവത്തില്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതോടെയാണ് പോക്‌സോ പരാതി ഉയര്‍ന്നതെന്ന അമ്മയുടെ കുടുംബത്തിന്റെ വാദം ശക്തമാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. യുവതിയുടെ ഭര്‍ത്താവിന് രണ്ടാം വിവാഹത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് മഹല്ല് ജമാഅത്ത് വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയായിരുന്നു രണ്ടാം വിവാഹമെന്ന് ഭര്‍ത്താവും സമ്മതിക്കുന്നു.
വിവാഹബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചത് ചോദ്യം ചെയ്തതും പരാതി നല്‍കിയതുമാണ് യുവതിക്കെതിരായ പോക്‌സോ കേസിന് പിന്നിലെന്നാണ് കുടുംബത്തിന്റെ പരാതി. ഇത് ശരിവെക്കുന്നതാണ് ഇയാളുള്‍പ്പെട്ട മഹല്ല് ജമാഅത്തിന്റെ നിലപാട്. രണ്ടാം വിവാഹത്തിന് അനുമതി തേടിയപ്പോള്‍ വിവാഹ മോചനം നേടാതെ അനുമതി നല്‍കാനാവില്ലെന്ന് ഇയാളോട് വ്യക്തമാക്കിയിരുന്നു. രണ്ടാം വിവാഹത്തിന് അനുമതി നല്‍കിയിട്ടുമില്ലെന്ന് കായല്‍വാരം നൂറുല്‍ഹുദാ മുസ്ലിം ജമാ അത്ത് ഭാരവാഹി എംഎ ജബ്ബാര്‍ പറഞ്ഞു.
രണ്ട് തവണ മൊഴി ചൊല്ലുക മാത്രമാണ് ചെയ്തതെന്നും, നിയമമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് വിവാഹം കഴിക്കേണ്ടി വന്നുവെന്നും ഭര്‍ത്താവും പറയുന്നു. മഹല്ല് ഇടപെട്ടാണ് വിവാഹം നടത്തിയതെന്ന് താന്‍ അവകാശപ്പെട്ടിട്ടില്ലെന്നും നിക്കാഹ് കഴിക്കുകയാണ് ചെയ്തതെന്നുമാണ് ഇയാളുടെ വാദം. ഒരു വട്ടം മൊഴി ചൊല്ലിയ രേഖ മാത്രമാണ് മഹല്ലിന് ലഭിച്ചിരിക്കുന്നത്. നിക്കാഹായാലും മഹല്ലിന്റെ പങ്കാളിത്തമില്ലാതെ സാധുവാകില്ലെന്നും ഇതിനെ തള്ളി മഹല്ല് ജമാഅത്ത് വിശദീകരിക്കുന്നു.
അതിനിടെ ഇരയായ കുട്ടിയെ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. പ്രാഥമിക വിവരങ്ങള്‍ തേടിയ ശേഷം തിരിച്ചയച്ചു. കുട്ടികളുടെ മനശാസ്ത്ര വിദഗ്ദനുള്‍പ്പെടുന്ന വിശാല മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ ബോര്‍ഡ് കുട്ടിയുടെ മാനസിക - ശാരീരിക നില പരിശോധിച്ച് ആവശ്യമെങ്കില്‍ കുട്ടിക്ക് തുടര്‍ കൗണ്‍സിലിങ് നല്‍കും. സംഭവത്തില്‍ അമ്മയുടെ കുടുംബം നല്‍കിയ പരാതി ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....