News Beyond Headlines

02 Saturday
May

ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന് മുഴുവന്‍ സംസ്ഥാനത്തും കലാപ സാധ്യത; ആയുധധാരികളെത്തുമെന്ന് എഫ്ബിഐ

നെഞ്ചിടിപ്പില്‍ അമേരിക്കയുടെ വരും ദിവസങ്ങള്‍

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡന്‍ എത്തുന്ന ദിവസവും അധികാരത്തില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് ഒഴിയുന്ന ദിവസവുമായ ജനുവരി 20 ന് രാജ്യവ്യാപക കലാപമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എഫ്ബിഐ മുന്നറിയിപ്പ്. രാജ്യത്തെ 50 സംസ്ഥാനങ്ങളിലെയും തലസ്ഥാനത്ത് ആയുധധാരികളായ ട്രംപ് അനുനായികള്‍ റാലികള്‍ നടത്തുമെന്നാണ് എഫ്ബിഐ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷാ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന ചടങ്ങിനു മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ വാഷംിഗ്ടണ്‍ ഡിസിയിലെ മിക്കവാറും പ്രദേശങ്ങള്‍ അടച്ചിടും.കാലിഫോര്‍ണിയ, പെനിസില്‍വാനിയ, മിഷിഗണ്‍, വിര്‍ജീനിയ, വാഷിംഗ്ടണ്‍, വിസ്‌കോയില്‍ എന്നീ സംസ്ഥാനങ്ങളില്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ടെക്സാസിലെ ക്യാപിറ്റോള്‍ ശനിയാഴ്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ജനുവരി 20 ന് ശേഷമേ ഇവിടെ തുറക്കുകയുള്ളൂ.
ഞങ്ങള്‍ ഏറ്റവും മോശമായ സാഹചര്യത്തിന് തയ്യാറാണ്. പക്ഷെ കാപിറ്റോളില്‍ പ്രതിഷേധം നടത്താനാഗ്രഹിക്കുന്നവര്‍ സമാധാനപരമായി അങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' മിഷിഗണ്‍ സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജോ ഗാസ്പര്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജയപരാജയം സംബന്ധിച്ച് സംസ്ഥാനങ്ങളിലൊന്നാണ് മിഷിഗണ്‍. തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് മത്സരങ്ങള്‍ നടന്ന സംസ്ഥാനങ്ങളിലാണ് അപകട സാധ്യത കൂടുതലെന്നാണ് സുരക്ഷാ മുന്നെറിയിപ്പ്. അധികാരമേല്‍രക്കല്‍ ചടങ്ങിന് പൊതുവെ വന്‍ ആള്‍ക്കൂട്ടം തടിച്ചു കൂടുന്ന വാഷിഗ്ടണിലെ നാഷണല്‍ മാള്‍ ഇത്തവണ അടച്ചിടുകയാണ്. ട്രംപ് അനുയായികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കലാപത്തിനുള്ള കോപ്പുകൂട്ടല്‍ നടക്കുന്നുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് സ്ഥാനവമേല്‍ക്കല്‍ ദിനത്തില്‍ തലസ്ഥാന നഗരിയിലേക്ക് ആളുകള്‍ഡ തടിച്ചു കൂടരുത് എന്ന് ബൈഡന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
അമേരിക്കയിലെ കലാപ സാധ്യതയില്‍ സോഷ്യല്‍ മീഡിയകളും ജാഗരൂകരമാണ്. അമേരിക്കയില്‍ തോക്കുകളുടെയും മിലിട്ടറി ആക്സസുകളുടെയും പരസ്യങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചിരിക്കുകാണെന്ന് ശനിയാഴ്ച ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ജനുവരി ഏഴിന് വാഷിംഗ്ടണ്‍ ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ട്രംപ് അനുനായികള്‍ ക്യാപിറ്റോളില്‍ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രതിഷേധക്കാര്‍ പാര്‍ലമെന്റിനുള്ളില്‍ ഇത്തരമൊരു ആക്രമണം അഴിച്ചു വിടുന്നത്. 1812 യുദ്ധത്തിനു ശേഷം ആദ്യമായാണ് യുഎസ് കാപ്പിറ്റോളില്‍ ഇത്രയും വലിയ സുരക്ഷാ വീഴ്ചയുണ്ടായത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....