അതീവ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും എംഎല്‍എ കെ വി വിജയദാസിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്നും ജീവിതത്തിലേക്ക് തിരികെ വരുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ഉറ്റവരും കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും കോങ്ങാട് മണ്ഡലവും. പത്ത് വര്‍ഷക്കാലം കോങ്ങാടിന്റെ അടിസ്ഥാന സൗകര്യമേഖലയിലുള്‍പ്പെടെ സമഗ്രമായ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ശേഷമാണ് കെ വി വിജയദാസിന്റെ വിട പറച്ചില്‍.എലപ്പുള്ളിയില്‍ കെ വേലായുധന്റെയും എ താതയുടെയും ആറ് മക്കളില്‍ മൂത്ത മകനായി 1959 മെയ് 25ന് ജനിച്ചു. കെഎസ്വൈഎഫിലൂടെയാണ് (കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍) പൊതുപ്രവര്‍ത്തനരംഗത്തേക്കുള്ള കടന്നുവരവ്. ചെറുപ്പം മുതലേ കൃഷിയില്‍ അതീവ തല്‍പരനായിരുന്നു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് 13 ദിവസം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. 1987ല്‍ 28-ാം വയസില്‍ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പട്ടു. ദീര്‍ഘകാലം സിപിഐഎം എലപ്പുള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. തുടര്‍ന്ന് പുതുശേരി, ചിറ്റൂര്‍ ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. 1996ല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ ആദ്യ പ്രസിഡന്റായി.
ലോകത്തിന് മാതൃകയായ മീന്‍വല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്റായിരിക്കെയാണ് പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്. പദ്ധതി നിലവില്‍ വന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദിപ്പിച്ചു കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വൈദ്യുതി ഗ്രിഡിലേക്ക് വില്‍ക്കുന്ന ആദ്യത്തെ ജില്ലാ പഞ്ചായത്ത് എന്ന നേട്ടം പാലക്കാട് ജില്ലാ പഞ്ചായത്ത് കൈവരിച്ചു. മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയില്‍ മീന്‍വല്ലം വെള്ളച്ചാട്ടത്തിനു മുകളില്‍ ഒരു ചെറിയ തടയണ നിര്‍മ്മിച്ചു. പെന്‍സ്റ്റോക്ക് പൈപ്പ് വഴി വെള്ളം പവര്‍ ഹൗസിലേക്ക് എത്തിച്ച് 1.5 മെഗാവാട്ടിന്റെ 2 ടര്‍ബൈനുകള്‍ ഉപയോഗിച്ച് 3 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 8.37 എംയു ആണ് വാര്‍ഷിക ഉല്‍പ്പാദനം.മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ കോങ്ങാട് മണ്ഡലം രൂപീകരിച്ചപ്പോള്‍ 2011ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 3565 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നിയമസഭയിലെത്തി. 2016ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 13,271 വോട്ടായി വര്‍ധിപ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പന്തളം സുധാകരനെ പരാജയപ്പെടുത്തിയാണ് സീറ്റ് നിലനിര്‍ത്തിയത്.
തേനാരി ക്ഷീരോല്‍പാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.പ്രേമകുമാരിയാണ് ഭാര്യ. ജയദീപ്, സന്ദീപ് എന്നിവര്‍ മക്കളാണ്. പുലര്‍ച്ചെയോടെ മൃതദേഹം സ്വദേശമായ എലപ്പുള്ളിയിലേക്ക് കൊണ്ടുവന്നു. രാവിലെ ഏഴ് മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. പിന്നീട് എലപ്പുള്ളി സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റി. പത്ത് മണിയോടെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചു. അവിടെ പൊതുദര്‍ശനത്തിന് വെച്ച ശേഷം 11 മണിയോടെ സംസ്‌കരിക്കും. കെ വി വിജയദാസിന് ആദരമര്‍പ്പിച്ച് ഇന്ന് നിയമസഭ പിരിയും. കാര്യപരിപാടികള്‍ നാളത്തേക്ക് മാറ്റിവെച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
ഇന്നലെ വൈകിട്ട് 7.45ഓടെയായിരുന്നു കെ വി വിജയദാസിന്റെ അന്ത്യം. 61കാരനായ വിജയദാസ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ഭേദമായെങ്കിലും ആരോഗ്യ നില മോശമായി തുടര്‍ന്നു. നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു. എംഎല്‍എയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. മരുന്നുകളോട് പ്രതികരിക്കുണ്ടുണ്ടായില്ല. തല്ലച്ചോറിലെ രക്തസ്രാവത്തേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വിജയദാസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശ്വാസകോശത്തിലെ അണുബാധയും ആരോഗ്യസ്ഥിതി വഷളാക്കി. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ എംഎല്‍എയെ ഡിസംബര്‍ 13നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗം, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചുവരുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....