News Beyond Headlines

03 Sunday
May

ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

വഴക്കിനെ തുടര്‍ന്ന് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വടമ പാണ്ട്യാലക്കല്‍ അനൂപ്(35) ആണ് അറസ്റ്റിലായത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ സൗമ്യ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. അനൂപിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു. സംഭവം നടന്ന അലക്കുകല്ലിന് മുന്നിലെത്തി അനൂപ് പൊലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. മൊബൈല്‍ ഫോണിനെ ചൊല്ലി വഴക്കിട്ട ശേഷം വീടിന്റെ പിന്നിലെ അലക്കുകല്ലില്‍ ഇരിക്കുകയായിരുന്ന സൗമ്യയുടെ ശരീരത്തിലേക്ക്കുപ്പിയില്‍ കൊണ്ടുവന്ന മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത അടുക്കളപ്പുരയിലെ അടുപ്പില്‍ കത്തിയിരുന്ന വിറകെടുത്ത് വസ്ത്രത്തിലേക്ക് തീ പകരുകയായിരുന്നു. വസ്ത്രത്തിലേക്ക് തീ ആളിപ്പടര്‍ന്നപ്പോള്‍ അനൂപിന്റെ അമ്മ അമ്മിണി ജലസംഭരണിയില്‍ നിന്ന് ബക്കറ്റില്‍ വെള്ളമെടുത്ത് ഒഴിച്ചാണ് അണച്ചത്. തുടര്‍ന്ന് സൗമ്യയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരും ചേര്‍ന്നാണ് മാള ഗുരുധര്‍മ്മം മിഷന്‍ ആശുപത്രിയിലേക്ക് എത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സൗമ്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുള്ള സൗമ്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ചെത്തുന്ന അനൂപ് ഭാര്യയുമായി വഴക്കിടുന്നതും മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. മൂന്നാഴ്ച മുന്‍പ് വഴക്കിട്ട് വീട്ടില്‍ പോയ സൗമ്യയും വീട്ടുകാരും മാള പൊലീസില്‍ അനൂപിനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പിന്നീട് സൗമ്യയെ വീണ്ടും വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. ഒന്‍പത് വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് എട്ടും രണ്ടും വയസുള്ള മക്കളുണ്ട്. രണ്ട് വയസുള്ള മകനും അമ്മയും മാത്രമേ സംഭവസമയത്ത് ഉണ്ടായിരുന്നുള്ളൂ. അനൂപിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ മകനെ തള്ളിപ്പറഞ്ഞ അമ്മ പൊട്ടിക്കരഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....