ഇടുക്കി തൊടുപുഴയില്‍ രോഗികളെ ഉള്ളിലാക്കി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കെട്ടിട ഉടമ താഴിട്ട് പൂട്ടി. ആരോഗ്യ വകുപ്പ് പറഞ്ഞ സമയത്ത് കെട്ടിടം ഒഴിയാത്തതിനെ തുടര്‍ന്നാണ് ഉടമയുടെ നടപടി. പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ നഗരസഭ ഉറപ്പ് നല്‍കിയതിന് ശേഷമാണ് ഉടമ കെട്ടിടം വീണ്ടും തുറന്ന് നല്‍കിയത്.കഴിഞ്ഞ ജൂണിലാണ് കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനായി തൊടുപുഴയിലെ ഉത്രം റെസിഡന്‍സി ആരോഗ്യ വകുപ്പ് ഏറ്റെടുത്തത്. ഡിസംബറില്‍ ഒഴിഞ്ഞു നല്‍കാമെന്നു വാക്കാല്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും കെട്ടിടം ഒഴിയാതിരുന്ന സാഹചര്യത്തിലാണ് ഉടമ കൊവിഡ് സെന്റര്‍ താഴിട്ട് പൂട്ടിയത്. ഇതുവരെ ഒരു വാടകയും ലഭിച്ചിട്ടില്ലെന്നു ഉടമ ആരോപിച്ചു.
അതേ സമയം ന്യൂമാന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലൊരുക്കിയ പുതിയ ചികിത്സാ കേന്ദ്രത്തിലേക്ക് രോഗികളെ ഉടന്‍ മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ ഉറപ്പ് നല്‍കി. ഉത്രം റെസിഡന്‍സിയില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും, ചികിത്സ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും കളക്ടറും അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....