ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെയും റൂറല് പൊലീസ് കമാന്ഡ് കണ്ട്രോള്‍ റൂമിന്റെയും കെട്ടിടങ്ങള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍്ലൈനില്‍് ഉദ്ഘാടനം ചെയ്യും. ആലുവയില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിക്കും.സംസ്ഥാന സര്ക്കാര്‍ 2.52 കോടി രൂപ ചെലവിട്ടാണ് 9,850 ചതുരശ്രയടിയില്‍ ആധുനിക രീതിയിലുള്ള പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍്മിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ക്കും പൊലീസുകാര്‍്ക്കും കൂടുതല്‍ സൗകര്യങ്ങളോടെയാണ് മൂന്നുനിലകളിലുള്ള കെട്ടിടം ഒരുക്കിയിട്ടുള്ളത്. ജീര്‍ണാവസ്ഥയും സ്ഥലപരിമിതിയും നേരിട്ടതിനാല്‍ പഴയ കെട്ടിടം പൊളിച്ചുമാറ്റുകയായിരുന്നു.
2019 ഏപ്രില്‍ അവസാനമാണ് കെട്ടിടംപണി ആരംഭിച്ചത്. ആലുവ മൂന്നാര്‍ റോഡില്‍ നിന്ന് സ്റ്റേഷന്റെ അകത്തേക്ക് പ്രവേശിച്ച് സബ്ജയില്‍ റോഡിലൂടെ പുറത്തേക്ക് പോകുന്ന രീതിയിലാണ് രൂപകല്‍്പ്പന. ജയില്‍മുറികള്‍ ഉള്‍്പ്പെടെ സ്റ്റേഷനും പരിസരപ്രദേശങ്ങളും പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലാണ്.താഴത്തെ നിലയിലാണ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്കുള്ള വിശ്രമമുറിയും റിസപ്ക്ഷനും. സ്റ്റേഷന്‍് ഹൗസ് ഓഫീസര്‍്, എസ്‌ഐ എന്നിവര്‍ക്കായി പ്രത്യേക മുറിയും ഒരുക്കിയിട്ടുണ്ട്. ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനവുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്സ് ജന്‍ഡേഴ്സിനുമായി മൂന്ന് ജയില്‍ ്മുറികളും താഴത്തെ നിലയില്‍ തയ്യാറാക്കിയിട്ടുണ്ട്.
1107 ചതുരശ്രയടിയില്‍ അടുക്കള കാന്റീന്‍ സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു. വികലാംഗര്‍ക്ക് പ്രത്യേക സംവിധാനങ്ങളോടെ ശുചിമുറികളും ഉണ്ട്. ഒന്നാമത്തെ നിലയില്‍ ആധുനിക കോണ്‍്ഫറന്‍സ് ഹാളും കമ്യൂണിറ്റി പൊലീസിനായി പ്രത്യേക മുറിയും സീനിയര്‍് എസ്‌ഐ, ഹെഡ് കോണ്‍്സ്റ്റബിള് എന്നിവര്‍ക്കായുള്ള ഓഫീസ് സംവിധാനവും ഒരുക്കിയിരിക്കുന്നു. ഇന്വെസ്റ്റിഗേഷന്‍്, സാക്ഷി, റെക്കോഡുകള്‍്, തൊണ്ടിവസ്തുക്കള്‍ എന്നിവയ്ക്കും പ്രത്യേക മുറികളുണ്ട്. രണ്ടാംനിലയില്‍ പൊലീസുകാര്‍്ക്ക് വിശ്രമമുറിയും സിസിടിവി, സ്റ്റോര്‍്, മോട്ടോര്‍ ആന്ഡ് ട്രാന്‍്സ്പോര്‍ട്ട് എന്നിവയ്ക്കായുള്ള സൗകര്യങ്ങളുമുണ്ട്. കൂടാതെ ഫയര്‍ എസ്‌കേപ്പ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....