ഇസ്രായേലും യുഎഇയും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, നയതന്ത്ര ബന്ധം ശക്തി പ്രാപിക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക വ്യോമ, നാവിക ഗതാഗതം തുറന്നിട്ടതിനു പിന്നാലെ യുഎഇയെയും ഇസ്രായേലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ നടന്നു വരികയാണെന്നാണ് അബുദാബിയില്‍ അടുത്തിടെ തുറന്ന ഇസ്രായേല്‍ എംബസിയിലെ പ്രതിനിധി അറിയിച്ചത്. ഇരു രാജ്യങ്ങളുടെയും ശക്തമായ വ്യാപാര ഇടനാഴിയായിരിക്കും ഈ പാതയെന്നാണ് കണക്കുകൂട്ടുന്നത്.
യുഎഇയില്‍ നിന്ന് ഉല്‍പ്പനങ്ങളുമായെത്തുന്ന ലോറികളും വാഹനങ്ങളും മൂന്ന് ദിവസത്തിനുള്ളില്‍ ഇസ്രായേലിലെത്തിക്കുന്ന സാധ്യതകളെ പരിശോധിച്ചു വരികയാണ് ഞങ്ങള്‍,' ഇസ്രായേല്‍ പ്രതിനിധി എതിയാന്‍ നയെഹ് യുഎഇ ദേശീയ മാധ്യമത്തോട് പറഞ്ഞു.
അറേബ്യയുടെ കിഴക്കന്‍ ഭാഗത്തുള്ള യുഎഇക്കും ഏഷ്യയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഇസ്രായേലിനുമിടയില്‍ കരയിലൂടെയും കടലിലൂടെയും ഒരു വ്യാപാര ഇടനാഴി സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് വ്യാപാരത്തിനും ടൂറിസത്തിനും വലിയ സാധ്യതകള്‍ തുറക്കും,' ഇസ്രായേല്‍ പ്രതിനിധി പറഞ്ഞു.
യുഎഇയും ഇസ്രായേലും തമ്മില്‍ വ്യോമഗതാഗതം സാധ്യമായതിനു പിന്നാലെ യുഎഇയിലേക്ക് 130,000 ഇസ്രായേല്‍ പൗരരാണ് സന്ദര്‍ശനത്തിനെത്തിയത്. ഇരു രാജ്യങ്ങളിലെയും കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയായ ശേഷം ഈ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാവമെന്നാണ് കരുതുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....