അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമിയെ പാര്‍ലമെന്ററി കാര്യ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. നിയമനം വൈകിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രാജു നാരായണ സ്വാമി പറഞ്ഞു.
അനധികൃത അവധിയിലെന്ന് ചൂണ്ടിക്കാട്ടി രാജു നാരായണ സ്വാമിയെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച രാജു നാരായണസ്വാമി കോടതിവിധിയുടെ പിന്‍ബലത്തിലാണ് പുതിയ നിയമനം നേടിയത്. നാളികേര വികസന ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന രാജു നാരായണ സ്വാമിയെ 2019 മാര്‍ച്ച് 7 ന് കേന്ദ്ര സര്‍ക്കാര്‍ നീക്കിയിരുന്നു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു കേന്ദ്ര നിര്‍ദേശം. തിരിച്ചെത്തിയ രാജു നാരായണ സ്വാമി സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്തില്ല.
ഒരു വര്‍ഷത്തിലേറെ അനധികൃത അവധിയാണെന്നു ചൂണ്ടിക്കാട്ടി അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് രാജു നാരായണ സ്വാമിക്കെതിരെ നടപടിക്ക് നീക്കം തുടങ്ങി. ഇതിനിടെ 2020 മാര്‍ച്ച് 17 ന് രാജു നാരായണ സ്വാമി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നില്ല. ഒടുവില്‍ പാര്‍ലമെന്ററി കാര്യ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത് മാസങ്ങള്‍ക്ക് ശേഷമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....