പ്രശ്നപരിഹാരത്തിനായി സമൂഹത്തിലെ ഒരു സാധാരണക്കാരന്റെ മുന്നില്‍ തെളിയുന്ന അവസാന ആശ്രയം പൊലീസിലാണ്. പൊലീസ് എന്ന വാക്കിലുണ്ട് സേവനം. അതു കൊണ്ടു തന്നെയാണ് ആന്ധ്രപ്രദേശിലെ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി ഒരേ സമയം ഹൃദയസ്പര്‍ശിയും ശ്രദ്ധേയവുമായത്. ജോലിയുടെ ഭാഗമായുള്ള സേവനം മാത്രമായിരുന്നില്ല ഒരു കാരുണ്യപ്രവൃത്തി കൂടിയായിരുന്നു കെ സിരിഷ എന്ന സബ് ഇന്‍സ്പെക്ടറുടേത്. ആരെന്നറിയാത്ത തികച്ചും അശരണനായ ഒരു വയോധികന്റെ മൃതശരീരം സംസ്‌കരിക്കാന്‍ രണ്ട് കിലോമീറ്ററോളമാണ് മറ്റൊരാള്‍ക്കൊപ്പം ഇന്‍സ്പെക്ടര്‍ തന്റെ തോളത്ത് ചുമന്നത്.
ശ്രീകാകുളം ജില്ലയിലുള്‍പ്പെടുന്ന പലാസയിലെ നെല്‍പ്പാടത്തിലൂടെ സബ് ഇന്‍സ്പെക്ടര്‍ മൃതശരീരം ചുമന്ന് നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സിരിഷയ്ക്ക് സല്യൂട്ടുകളുടെ പ്രവാഹമാണ്. അശരണനായ വൃദ്ധന്റെ മൃതശരീരം മറവ് ചെയ്യാന്‍ ഗ്രാമീണര്‍ വിമുഖത പ്രകടിപ്പിച്ചതിനാലാണ് മറ്റൊരിടത്തേക്ക് മാറ്റി സംസ്‌കരിക്കാന്‍ തീരുമാനമായത്.
മൃതദേഹം എടുക്കാന്‍ മറ്റുള്ളവര്‍ മടിച്ചപ്പോള്‍ സിരിഷ തന്നെ അതിനായി മുന്നോട്ടു വന്നു. മാഡം മാറിനിന്നോളൂ, ഞാനെടുക്കാം എന്ന് ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. സാരമില്ല ഞാന്‍ ചെയ്യാമെന്ന് ഇന്‍സ്പെക്ടര്‍ മറുപടി നല്‍കുന്നതും വീഡിയോയിലുണ്ട്.
ആന്ധ്രാപ്രദേശ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയോട് നിരവധി പേരാണ് പ്രതികരിച്ചത്. സബ് ഇന്‍സ്പെക്ടറുടെ ദയാപൂര്‍ണമായ പ്രവൃത്തി ഡിജിപി ഗൗതം സാവംഗ് ഉള്‍പ്പെടെയുള്ളവരുടെ അഭിനന്ദനം നേടി. തിങ്കളാഴ്ച മുതല്‍ ഇന്റര്‍നെറ്റില്‍ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ ആയിരക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടത്. നിരവധി പേര്‍ വീഡിയോയും ചിത്രങ്ങളും ഷെയര്‍ ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....