News Beyond Headlines

24 Wednesday
June

ജസ്ന കേസിലെ ലവ് ജിഹാദ് ആരോപണം അറിവോടെയല്ലെന്ന് പിതാവ്,

രഘുനാഥന്‍ നായര്‍ ബന്ധുവല്ല

ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറിന് നേരെ കരി ഓയില്‍ പ്രയോഗം നടത്തിയ അക്രമിയെ തനിക്ക് അറിയില്ലെന്ന് ജസ്നയുടെ പിതാവ്. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് തോന്നുന്നത്. രണ്ട് വര്‍ഷം മുമ്പും ചില ആരോപണങ്ങളുമായി പ്രതി എത്തയിരുന്നെന്നും ജയിംസ് ജോസഫ് പറഞ്ഞു. കേസിലെ ലവ് ജിഹാദ് ആരോപണങ്ങള്‍ തന്റെ അറിവോടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'എനിക്ക് ആളെ അറിയില്ല. രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഒരു ചാനലില്‍ ഇയാള്‍ വന്നിരുന്നു. ഞങ്ങളോടൊക്കെ വളരെ മോശം പെരുമാറ്റമായിരുന്നു അദ്ദേഹം ഞങ്ങളോട് കാണിച്ചത്. അതിനെ ഞങ്ങള്‍ ചോദ്യം ചെയ്തിരുന്നു. എന്റെ ഓഫീസില്‍ ഒരുതവണ വന്നിരുന്നു. അറിവില്ലാതെ പറഞ്ഞതാണെന്നായിരുന്നു അന്ന് പറഞ്ഞത്. ഞാനന്ന് ഒഴിവാക്കി വിട്ടു. അയാളുമായിട്ടൊന്നും എനിക്ക് യാതൊരു ബന്ധവുമില്ല. അയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്', ജസ്നയുടെ പിതാവ് ജയിംസ് ജോസഫ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
പൊലീസ് കേസ് അന്വേഷിച്ചില്ലെന്ന് താന്‍ പറയില്ലെന്നും ഫലമുണ്ടായില്ലെന്നത് മാത്രമാണ് ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ വലിയ വഴിത്തിരിവുണ്ടെന്ന് റിട്ടയര്‍ ചെയ്ത പത്തനംതിട്ട എസ്പി കെജി സൈമണ്‍ ഉദ്ദേശിച്ചത് എന്താണെന്ന് തനിക്ക് അറിയില്ല. പ്രധാനമന്ത്രിക്ക് കത്തയച്ചതില്‍ പ്രതീക്ഷയുണ്ടന്നും അദ്ദേഹം പറഞ്ഞു.
ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ ലവ് ജിഹാദാണെന്ന ആരോപണങ്ങള്‍ തന്റെ അറിവോടെയല്ലെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് അതിനെക്കുറിച്ച് പറയാന്‍ അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തുണ്ടെന്ന കാര്യവും ജയിംസ് ജോസഫ് സമ്മതിച്ചു. അത് ലവ് ജിഹാദ് വാദം ഉയര്‍ത്താനാണോ എന്ന് തനിക്ക് വ്യക്തമായി പറയാന്‍ കഴിയില്ല. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വ്യക്തമായ സൂചന ലഭിക്കാതെ അതിനെക്കുറിച്ച് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജസ്ന തമിഴ്നാട്ടിലേക്കാണ് പോയതെന്ന അനൗദ്യോഗിക വിവരമാണ് കുടുംബം വിശ്വസിക്കുന്നത്. അന്വേഷണത്തെ ബാധിക്കുന്നതുകൊണ്ടാണ് താന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്നത്. താന്‍ പറയുന്നതല്ല മാധ്യമങ്ങളില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് രാവിലെയാണ് ജസ്നയുടെ ബന്ധുവാണെന്ന് അവകാശപ്പെട്ട് രഘുനാഥന്‍ നായര്‍ എന്ന വ്യക്തി ഹൈക്കോടതി ജഡ്ജി വി ഷേര്‍സിയുടെ കാറിന് നേരെ കരിഓയില്‍ ആക്രമണം നടത്തിയിരുന്നു. ജസ്നയുടെ തിരോധാനം കണ്ടെത്തണം എന്ന പ്ലക്കാഡുയര്‍ത്തി ഇയാള്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇയാളെ പിന്നീട് പൊലീസ് പിടികൂടി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....