സ്വര്‍ണക്കളളക്കടത്ത് കേസിന് പിന്നാലെ ഏറെ കൊട്ടിഘോഷിച്ച ഈന്തപ്പഴം, ഖുറാന്‍ ഇറക്കുമതിയില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചു. ഇറക്കുമതിയുടെ മറവില്‍ സ്വര്‍ണക്കളളക്കടത്ത് നടത്തി എന്നതിന് യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായില്ല. മാത്രവുമല്ല സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ത്തന്നെ വ്യത്യസ്ഥ അഭിപ്രായവുമുണ്ടായി.
യുഎഇ കോണ്‍സുലേറ്റ് വഴി ഖുറാനും ഈന്തപ്പഴവും വിതരണം ചെയ്ത സംഭവത്തിലാണ് കസ്റ്റംസ് പ്രാഥമികാന്വേഷണം നടത്തിയത്. ഖുറാന്‍ ഏറ്റെടുത്ത് വിതരണം ചെയ്ത മന്ത്രി കെടി ജലീലിനെ മണിക്കൂറോളം ചോദ്യം ചെയ്തു. നയതന്ത്ര ബാഗിന്റെ മറവില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉന്നതര്‍ സ്വര്‍ണം കടത്തിയതുപോലെ ഈന്തപ്പഴത്തിന്റെയും ഖുറാന്റെയും മറവില്‍ കളളക്കടത്തെന്നായിരുന്നു കേന്ദ്ര ഏജന്‍സികളുടെ സംശയം. ഇതിന് സംസ്ഥാന സര്‍ക്കാരിലെ പ്രബലരുടെ പിന്തുണയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കരുതി. എന്നാല്‍ ഇരു സംഭവങ്ങളിലും ഒക്കറന്‍സ് റിപ്പോര്‍ട് തയാറാക്കാന്‍ പോലും കസ്റ്റംസിന് കഴിഞ്ഞില്ല. അതായത് കേസ് എടുത്ത് അന്വേഷിക്കുന്നതിന്റെ പ്രാഥമിക നടപടിക്രമം പോലും പൂര്‍ത്തിയാക്കാനായില്ല. ഇരു ഇറക്കുമതികളിലും സ്വര്‍ണക്കളളക്കടത്തിന് യാതൊരു തെളിവും ലഭിച്ചില്ല. ഇതോടെയാണ് അന്വേഷണം നിലച്ചത്. പുറത്ത് വിതരണം ചെയ്തതിന്റെ ഉത്തരവാദിത്വം ആര്‍ക്കെന്നത് സംബന്ധിച്ചും കസ്റ്റംസ് നിയമോപദേശകര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി.
യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഇവ രണ്ടും പുറത്തു വിതരണം ചെയ്തതിന്റെ ഉത്തരവാദിത്വം അവര്‍ക്കുതന്നെയാണ് എന്നതായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് സംബന്ധിച്ചും അഭിപ്രായവ്യത്യാസമുണ്ടായി. ഇതോടെയാണ് ആ നീക്കവും പൊളിഞ്ഞത്. ഈ പഴുത് മുന്നില്‍ക്കണ്ടാണ് ഈന്തപ്പഴ ഇറക്കുമതിയുടെ ഉത്തരവാദിത്വം ആര്‍ക്കെന്ന് ചോദിച്ച് സംസ്ഥാന സര്‍ക്കാര്‍ കസ്റ്റംസിന് വിവരാവകാശ അപേക്ഷ നല്‍കിയത്. നികുതിയടക്കാതെ കൊണ്ടുവന്ന ഈന്തപ്പഴവും മറ്റും അനാഥാലയങ്ങള്‍ക്ക് വിതരണം ചെയ്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അഥവാ ഇനി കേസെടുത്താല്‍ പോലും കാര്യങ്ങള്‍ ചെറിയൊരു പിഴയിലൊതുങ്ങും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....