അഞ്ജുവിന് സയൻസ് പഠിക്കാനയിരുന്നു മോഹം
കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ് ശാസ്ത്രം തെരഞ്ഞെടുക്കുവാൻ തീരുമാനിച്ചത്. പത്താംക്ലാസ് കഴിഞ്ഞ് സ്വകാര്യ കംപ്യൂട്ടർ സ്ഥാപനം വഴി പ്ലസ് വൺ അഡ്മിഷന് അപേക്ഷിച്ചത്. .ആസ്ട്രോ ഫിസിക്സിൽ ഉപരിപഠനം നടത്തണമെന്നുള്ള മോഹമാണ് ശാസ്ത്രം തിരഞ്ഞെടുക്കാൻ അഞ്ജുവിന് പ്രേരിപ്പിച്ചിരുന്നത് .
എന്നാൽ അപേക്ഷ അയച്ച കേന്ദ്രത്തിലെ അപാകത മൂലം സയൻസിന് അപേക്ഷിക്കാതെ ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്ക് മാത്രമാണ് അഞ്ജുവിന്റെ പ്ലസ് വൺ അപേക്ഷ അപ്‌ലോഡ് ചെയ്യപ്പെട്ടത് .
പത്താംക്ലാസിൽ എട്ട് എ പ്ലസും രണ്ട് എ ഗ്രേഡും നേടി ഉയർന്ന വിജയം നേടിയ
കുട്ടി തനിക്ക് സംഭവിച്ച അബദ്ധം
പുറത്തുപറയാതെ ഹ്യൂമാനിറ്റീസ് വിയത്തിന് ചേർന്ന് വിഷമിച്ചിരിക്കുകയായിരുന്നു .സയൻസ് നോടുള്ള അഭിനിവേശം മൂലം ഹ്യൂമാനിറ്റീസ്
പഠനത്തിൽ വലിയ താല്പര്യമില്ലായിരുന്നു.
ഈ വിഷയം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായരുടെ ശ്രദ്ധയിൽപ്പെടുത്തി .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥലം എംഎൽഎ അഡ്വ കെ യു ജനീഷ് കുമാറിനെ വിവരങ്ങൾ ധരിപ്പിച്ചു .
കെ യു ജനീഷ് കുമാർ എംഎൽഎ നിയമസഭാ സമ്മേളന കാലയളവിൽ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ അഞ്ജുവിന്റെ പ്രശ്നമെത്തിച്ചു.ശാസ്ത്രം പഠിച്ചു മുന്നേറാനുള്ള കുട്ടിയുടെ അഭിരുചിക്ക്
സാങ്കേതികമായി ഉണ്ടായ പിഴവ് തടസ്സമാകുന്ന അവസ്ഥ ഒഴിവാക്കാൻ ഇടപെടാമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എൽ.എ യ്ക്ക് ഉറപ്പുനൽകി. തുടർന്ന്ഹ്യൂമാനിറ്റീസിന് ചേർന്ന കാതോലിക്കേറ്റ് സ്കൂളിൽ സയൻസിന് അധികമായി ഒരു സീറ്റ് സൃഷ്ടിച്ച അഞ്ജുവിന് പഠിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ് .
സർക്കാർ ഉത്തരവിന്റെ പകർപ്പ് കെ.യു. ജനീഷ് കുമാർ എം.എൽ.എ. വള്ളിക്കോട്ടുള്ള അഞ്ചുവിന്റെ വീട്ടിലെത്തി കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായരും സന്നഹിതനായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....