ഇടുക്കി അടിമാലിയില്‍ ആന കൊമ്പുമായി മൂന്നു പേര്‍ വനപാലകരുടെ പിടിയില്‍. ഇവരുടെ പക്കല്‍ നിന്നും 22 കിലോ തൂക്കം വരുന്ന രണ്ട് ആന കൊമ്പുകള്‍ പിടികൂടി. പിടിച്ചെടുത്ത ആനക്കൊമ്പിനു വിപണിയില്‍ 30 ലക്ഷം രൂപയോളം വില വരും.
അടിമാലി ഇരുമ്പുപാലം സ്വദേശികളായ സുനില്‍, സനോജ്, ബിജു എന്നിവരാണ് ആന കൊമ്പുമായി വനപാലകരുടെ പിടിയിലായത്. വാളറ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന തൊട്ടിയാര്‍ ഡാം സൈറ്റിന് സമീപം വച്ച് ആനകൊമ്പ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിയിലാകുകയായിരുന്നു. ഇടുക്കി ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെയും അടിമാലി, നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ് നടന്നത്.ആദിവാസികളില്‍ നിന്ന് ആനക്കൊമ്പുകള്‍ ലഭിച്ചുവെന്നാണ് പ്രതികളുടെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വനപാലക സംഘം നല്‍കുന്ന സൂചന.ഇവര്‍ക്കായി അന്വേഷണം നടത്തി വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....