പുതുച്ചേരി ഭരണ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് നിയമപോരാട്ടത്തിനൊരുങ്ങി. നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ വോട്ടവകാശം ചോദ്യം ചെയ്ത് കോടതിയില്‍ പോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് മറ്റ് വിഷയങ്ങളില്‍ വോട്ടവകാശമുണ്ടെന്നും എന്നാല്‍ വിശ്വാസവോട്ടെടുപ്പില്‍ വോട്ട് ചെയ്യാനാകില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം.
കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് ബിജെപിക്കായി വോട്ട് ചെയ്യാനാകില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. അവര്‍ ബിജെപി അംഗങ്ങള്‍ അല്ലെന്നും കോണ്‍ഗ്രസ് വാദിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് ലഫ്.ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി വി നാരായണസ്വാമി കത്ത് അയച്ചു. സഭയില്‍ 3 നോമിനേറ്റഡ് അംഗങ്ങളാണ് ഉള്ളത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെപ്പോലെ സഭയില്‍ പ്രധാന്യം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കില്ല എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതിനാല്‍ അവര്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. പുതുച്ചേരി കേന്ദ്രഭരണ പ്രദേശമായതിനാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെയാണ് മൂന്ന് അംഗങ്ങളെ നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ബിജെപി എംഎല്‍എമാര്‍ എന്ന് ഇവര്‍ അവകാശപ്പെട്ടാല്‍ അതോടെ കൂറുമാറ്റ നിരോധനനിയമപ്രകാരം മൂവരും അയോഗ്യരാക്കപ്പെടും എന്നും കോണ്‍ഗ്രസ് വാദിക്കുന്നു.
നിലവില്‍ 28 അംഗങ്ങളാണ് പുതുച്ചേരി നിയമസഭയിലുള്ളത്. ഇതില്‍ 14 അംഗങ്ങളുടെ വീതം പിന്തുണയാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഉള്ളത്. പ്രതിപക്ഷത്തില്‍ എന്‍ ആര്‍ കോണ്‍ഗ്രസില്‍ ഏഴ് എംഎല്‍എമാരും അണ്ണാ ഡിഎംകെയ്ക്ക് നാല് എംഎല്‍എമാരുമാണുള്ളത്. അതോടൊപ്പമാണ് നാമനിര്‍ദേശം ചെയ്ത മൂന്ന് അംഗങ്ങളും ഉള്ളത്. അങ്ങനെയാണ് 14 പേരുടെ പിന്തുണ എന്‍ ആര്‍ കോണ്‍ഗ്രസ്-അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിന് ഉള്ളത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ മാറിനിന്നാല്‍ വിശ്വാസവോട്ടെടുപ്പില്‍ ഭരണപക്ഷത്തിന് വിജയം അനായാസമാകും. അംഗങ്ങളുടെ എണ്ണം 25 ആയി ചുരുങ്ങുകയും കേവലഭൂരിപക്ഷത്തിന് 13 പേരുടെ പിന്തുണ മതി എന്ന അവസ്ഥ വരികയും ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....