ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 3 വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ വച്ച് തിങ്കളാഴ്ചയാണ് മൂന്ന് വനിതാ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നത്. രാജെ മുചാക്കി, ഗീത മര്‍കം, ജ്യോതി നുപ്പോ എന്നിവരാണ് മരിച്ചത് എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ മാവോയിസ്റ്റുകളുടെ കടലിയന്‍ ഏരിയ കമ്മിറ്റിയുടെ അംഗങ്ങളാണ് എന്നും പൊലീസ് പറയുന്നു. ഏകദേശം 20 മിനിറ്റോളം വെടിവെപ്പ് നീണ്ടു നിന്നിരുന്നു എന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. 12-ബോര്‍ തോക്ക്, രണ്ട് നാടന്‍ റിവോള്‍വറുകള്‍, സ്‌ഫോടകവസ്തുക്കള്‍, ഇലക്ട്രിക് വയറുകള്‍, മരുന്നുകള്‍, മാവോയിസ്റ്റ് പുസ്തകങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ എന്നിവ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും കണ്ടെടുത്തു. അദ്വാള്‍, കുഞ്ചേരസ് ഗ്രാമങ്ങള്‍ക്കിടയിലുള്ള വനത്തില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ ഒരു സംഘം തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പ്പ് നടന്നത്. 15 പേര്‍ ഈ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു തെരച്ചില്‍ നടത്ത്. പൊലീസ് ക്യാമ്പിന് സമീപമുള്ള പ്രദേശവും മാവോയിസ്റ്റുകള്‍ രേഖാ ചിത്രങ്ങള്‍ തയാറാക്കിയിരുന്നതായി തെളിവുകള്‍ ലഭിച്ചിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിന് സമീപം തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....