ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരിയായ യുവതി ആത്മഹത്യ ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിങ് പാര്‍മറിനെതിരേ പോലീസ് കേസെടുത്തു. സുരേന്ദ്രര്‍നഗറിലെ വന്ദ്വാന്‍ താലൂക്കിലാണ് സംഭവം. കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ പ്രതി ദിവസങ്ങളോളം പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. കൃഷിയിടത്തില്‍ വെച്ച് ചൊവ്വാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. ഇതിനുപിന്നാലെ പ്രതി ഒളിവില്‍പോയി. യുവതിയുടെ ഭര്‍ത്താവും ഇതേ കൃഷിയിടത്തിലെ ജോലിക്കാരനാണ്. ഉത്പാദിപ്പിക്കുന്ന വിളകളുടെ 25 ശതമാനം വിഹിതം നല്‍കാമെന്ന് പറഞ്ഞാണ് പാര്‍മര്‍ ദമ്പതികളെ കൃഷിതോട്ടത്തില്‍ ജോലിക്കെത്തിച്ചത്. ഇതിനുശേഷമാണ് പ്രതി യുവതിയെ പീഡിപ്പിച്ചതെന്നും പോലീസ് പറയുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതിനിടെ ഭര്‍ത്താവിനെ അവര്‍ പീഡന വിവരം അറിയിക്കുകയും ചെയ്തു. പീഡനത്തെ എതിര്‍ത്ത യുവതിയെ പാര്‍മര്‍ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ മൂന്ന് വയസ് പ്രായമുള്ള കുട്ടിയേയും പ്രതി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....