News Beyond Headlines

09 Saturday
May

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി, രണ്ടാഴ്ചയ്ക്കിടെ വീണ്ടും മൂന്ന് കൊലപാതകം; സൈക്കോ കില്ലര്‍ പിടിയില്‍

ഹൈദരാബാദ് നഗരത്തില്‍ രണ്ടാഴ്ചക്കിടെ മൂന്ന് പേരെ കൊലപ്പെടുത്തിയ സൈക്കോ സീരിയല്‍ കില്ലറെ പോലീസ് പിടികൂടി. ബൊറബാണ്ട സ്വദേശി മുഹമ്മദ് ഖദീറിനെയാണ് ഹൈദരാബാദ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. 2019-ല്‍ മറ്റൊരു കൊലക്കേസില്‍ അറസ്റ്റിലായ ഖദീര്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് മൂന്ന് പേരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. നവംബര്‍ ഒന്നാം തീയതിയാണ് നമ്പള്ളിയില്‍ രണ്ടുപേരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഒരു ടിഫിന്‍ സെന്ററിന്റെ മുന്‍വശത്തായിരുന്നു ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. നമ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപത്തെ നടപ്പാതയിലായിരുന്നു മറ്റൊരാളുടെ മൃതദേഹം. ഇരുവരും രാത്രി നഗരത്തിലെ നടപ്പാതയില്‍ കിടന്നുറങ്ങുന്നവരാണെന്നും രണ്ട് കൊലപാതകവും ഒരേ രീതിയിലാണെന്നും പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഖദീറിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിന് പുറമേ ദിവസങ്ങള്‍ക്ക് മുമ്പ് മുര്‍ഗി മാര്‍ക്കറ്റിന് സമീപം ഒരാളെ കൊലപ്പെടുത്തിയത് താനാണെന്നും പ്രതി സമ്മതിച്ചു. 150 രൂപയും മദ്യക്കുപ്പിയും മോഷ്ടിക്കാനായാണ് ടിഫിന്‍ സെന്ററിന് മുന്നില്‍ കിടന്നുറങ്ങിയ ആളെ കൊലപ്പെടുത്തിയതെന്നാണ് ഖദീറിന്റെ മൊഴി. ഒക്ടോബര്‍ 31-ന് രാത്രിയായിരുന്നു സംഭവം. വലിയ കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് കൃത്യം നടത്തിയത്. തുടര്‍ന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന 150 രൂപയും മദ്യക്കുപ്പിയും മോഷ്ടിച്ചു. പുലര്‍ച്ചെ 3.30-ഓടെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തി. ഇവിടെ കിടന്നുറങ്ങുകയായിരുന്ന ഒരാളോട് കിടക്കാന്‍ കുറച്ച് സ്ഥലം ചോദിച്ചു. എന്നാല്‍ ഇയാള്‍ ഇതിന് വിസമ്മതിച്ചതോടെ ഇയാളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ടാഴ്ച മുമ്പ് നമ്പള്ളി മുര്‍ഗി മാര്‍ക്കറ്റില്‍വെച്ചും ഒരാളെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രതിയുടെ മറ്റൊരു വെളിപ്പെടുത്തല്‍. ഭിക്ഷക്കാരനായ 45-കാരനെ പണം നല്‍കാന്‍ വിസമ്മതിച്ചതിനാണ് കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞു. 2019 ഡിസംബറില്‍ ഒരു ഭിക്ഷക്കാരനെ സമാനരീതിയില്‍ കൊലപ്പെടുത്തിയതിനാണ് ഖദീര്‍ നേരത്തെ അറസ്റ്റിലായിരുന്നത്. അടുത്തിടെയാണ് ഈ കേസില്‍ ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്നാണ് മൂന്ന് കൊലപാതകങ്ങള്‍ നടത്തിയതെന്നും പ്രതി ഒരു സൈക്കോ കില്ലറാണെന്നും ഹൈദരാബാദ് കമ്മീഷണര്‍ അഞ്ജാനി കുമാര്‍ പറഞ്ഞു. പ്രതിക്കെതിരേ പി.ഡി. ആക്ട് ചുമത്തുമെന്നും ജുഡീഷ്യല്‍ റിമാന്‍ഡിലിരിക്കെ തന്നെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വാങ്ങിനല്‍കാന്‍ ശ്രമിക്കുമെന്നും ജോയന്റ് കമ്മീഷണര്‍ എ.ആര്‍.ശ്രീനിവാസും അറിയിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....