12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രച്ന എന്ന ഭോപാല്‍ സ്വദേശിനിക്ക് രണ്ട് ഇരട്ടകണ്‍മണികള്‍ പിറന്നു. കുടുംബം മുഴുവന്‍ ഇരട്ടി മധുരത്തിന്റെ സന്തോഷത്തിലായിരുന്നു. രണ്ട് പെണ്‍കുട്ടികളാണ് ആ കുടുംബത്തിലേക്ക് പിറന്നുവീണത്. വൈകീട്ട് മൂന്ന് മണിക്ക് സഹോദരിയുടെ കുഞ്ഞുങ്ങളെയും കണ്ട് അതിയായ സന്തോഷത്തിലാണ് റാഷിദ് ഖാന്‍ ആശുപത്രി വിട്ടത്. എന്നാല്‍ ഈ സന്തോഷത്തിന് അല്‍പായുസ് മാത്രമായിരുന്നു…ഭോപാല്‍ കമല നെഹ്രു ആശുപത്രിയില്‍ തൊട്ടടുത്ത നിമിഷമുണ്ടായ തീപിടുത്തത്തില്‍ രചനയുടെ ഇരട്ടക്കുട്ടികളില്‍ ഒരു കുഞ്ഞിന് ജീവന്‍ നഷ്ടമായി. രചനയെയും കുഞ്ഞുങ്ങളെയും കണ്ട് വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ രചനയുടെ ഫോണ്‍ കോള്‍ വരുന്നത്. തീപിടുത്തത്തെ കുറിച്ചറിഞ്ഞ് ആശുപത്രിയിലെത്തുമ്പോള്‍ കാണുന്നത് കൈക്കുഞ്ഞുങ്ങളേയും പിടിച്ച് ഡോക്ടര്‍മാരും നഴ്സുമാരും പുറത്തേക്കോടുന്നതാണ്.സ്വന്തം സഹോദരിയുടെ കുഞ്ഞിനെ തെരഞ്ഞ് കണ്ടുപിടിക്കാനല്ല റാഷിദിന് അപ്പോള്‍ തോന്നിയത്. മറിച്ച് അലമുറയിടുന്ന കുഞ്ഞുങ്ങളെ ഡോക്ടര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താനാണ്. ഈ കുഞ്ഞുങ്ങളെ താന്‍ രക്ഷിച്ചാല്‍ തന്റെ കുഞ്ഞിനെ ദൈവം കാത്ത് രക്ഷിക്കുമെന്ന് റാഷിദ് കരുതി. മുറി മുഴുവന്‍ പുകയും തീയുമായിരുന്നു. അതിനിടയിലൂടെ റാഷിദ് കുഞ്ഞുങ്ങളെ വാര്‍ഡില്‍ നിന്ന് പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി. എട്ട് നവജാത ശിശുക്കളെയാണ് റാഷിദ് രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നറിഞ്ഞ റയീസ് സ്വന്തം സഹോദരിയുടെ കുഞ്ഞിനായുള്ള തെരച്ചില്‍ ആരംഭിച്ചു. രക്ഷപ്പെട്ട കുട്ടികള്‍ക്കിടയില്‍ തന്റെ അനന്തിരവളെ കണ്ടെത്താന്‍ സാധിച്ചില്ല. അപ്പോഴാണ് മോര്‍ചറിയില്‍ കൂടി തെരയാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്.ചൊവ്വാഴ്ച വെളുപ്പിന് 3 മണിക്ക് ആ തെരച്ചില്‍ അവസാനിച്ചു. മോര്‍ചറിയില്‍ റാഷിദ് തന്റെ കുഞ്ഞിനെ കണ്ടെത്തി…ഭോപാല്‍ ആശുപത്രിയിലെ തീപിടുത്തത്തില്‍ ഇന്നലെ മരിച്ച നാല് ശിശുക്കളില്‍ ഒന്ന് രചനയുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....