News Beyond Headlines

03 Monday
August

ദേ… പൂജ്യം പോയി, ഒന്ന് വന്നു; തീവണ്ടിനമ്പര്‍ മാറി

മാവേലിക്കും പരശുവിനും മലബാറിനും പഴയ നമ്പര്‍ തിരിച്ചുകിട്ടി. സ്‌പെഷ്യല്‍ ഓട്ടത്തില്‍ തീവണ്ടികള്‍ക്ക് റെയില്‍വേ നല്‍കിയ പുജ്യം നമ്പര്‍ ഇനിയില്ല. പഴയതുപോലെ ആദ്യ അക്കം ഒന്നില്‍ തുടങ്ങും. ഇന്റര്‍സിറ്റികളുടെ ആദ്യ അക്കമായ രണ്ട് തിരിച്ചെത്തും. മെമു വണ്ടികളുടെ ആറില്‍ തുടങ്ങുന്ന നമ്പറും ഉടന്‍ വരും. റെയില്‍വേ ഔദ്യോഗിക അറിയിപ്പുകളില്‍ പൂജ്യം മാറ്റിക്കഴിഞ്ഞു. ഐ.ആര്‍.സി.ടി.സി. ഓണ്‍ലൈന്‍ ടിക്കറ്റില്‍ മാറ്റം വരുത്തും. റെയില്‍വേ ആപ്പായ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റത്തില്‍ (എന്‍.ടി.ഇ.എസ്.) വരും ദിവസങ്ങളില്‍ പുജ്യം അപ്രത്യക്ഷമാകും. നിലവില്‍ വണ്ടിനമ്പര്‍ മാറുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ വരുന്ന വ്യത്യാസത്തില്‍ യാത്രക്കാര്‍ക്ക് ആശങ്കവേണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അത് പരിഹരിക്കും. വണ്ടികള്‍ സാധാരണനിലയിലാകുമ്പോള്‍ സീസണും ജനറല്‍ ടിക്കറ്റും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. കോവിഡ് കാലത്ത് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ ശ്രമിക് സ്‌പെഷ്യലിനുശേഷം രാജധാനിയടക്കമുള്ള ദീര്‍ഘദൂരവണ്ടികള്‍ മാത്രമാണ് റെയില്‍വേ ആദ്യം ഓടിച്ചത്. അന്നുമുതല്‍ വണ്ടികളുടെ ആദ്യ നമ്പര്‍ ഒന്നിനുപകരം പൂജ്യമാക്കി മാറ്റി. ഒന്ന് പൂജ്യമായപ്പോള്‍ അനുഭവിച്ചത് മുഴുവന്‍ യാത്രക്കാരായിരുന്നു. നിരക്ക് വര്‍ധിച്ചു. ജനറല്‍കോച്ചുകളടക്കം റിസര്‍വ് ടിക്കറ്റായി. ഐ.ആര്‍.സി.ടി.സി. 17 രൂപ സേവനനിരക്കും വാങ്ങി. സീസണ്‍ ടിക്കറ്റെടുത്ത് അറിയാതെ ജനറല്‍ കോച്ചില്‍ കയറിയ യാത്രക്കാരില്‍നിന്ന് 350 രൂപ പിഴയീടാക്കി. എക്‌സ്പ്രസ് അടക്കമുള്ള സ്‌പെഷ്യല്‍ വണ്ടികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ അങ്കലാപ്പ് നേരിട്ടു. മംഗളൂരുവില്‍നിന്നുള്ള മൂന്ന് തിരുവനന്തപുരം വണ്ടികള്‍ക്കും തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് എന്നാണുണ്ടായിരുന്നത്. ബ്രാക്കറ്റില്‍ പൂജ്യത്തില്‍ തുടങ്ങുന്ന നമ്പറും. മലബാര്‍, മാവേലി, മംഗളൂരു എക്‌സ്പ്രസ് (06347/06349) എന്നിവയില്‍ ബുക്ക് ചെയ്ത പലര്‍ക്കും വണ്ടി മാറി. ഇനി എല്ലാം പഴയതുപോലെ.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....