News Beyond Headlines

28 Tuesday
April

വാതുവെപ്പില്‍ 10 ലക്ഷം നഷ്ടമായതോടെ എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച ബാങ്ക് ജീവനക്കാരന്‍ പിടിയില്‍

ബിഹാറില്‍ ഐപിഎല്‍ വാതുവെപ്പില്‍ 10 ലക്ഷം രൂപ നഷ്ടപ്പെട്ട സ്വകാര്യ ബാങ്ക് ജീവനക്കാരന്‍ എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് പിടിയിലായി. പട്‌നയിലെ പത്രകര്‍ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്വകാര്യ ഏജന്‍സിയുടെ എടിഎമ്മാണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളോടൊപ്പം ഒരു സൈനികന്‍ ഉള്‍പ്പെടെ മറ്റുരണ്ടുപേരെകൂട്ടി പോലീസ് അറസ്റ്റു ചെയ്തു. സ്വകാര്യ ബാങ്കിന്റെ പുണെയിലെ ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന കീര്‍ത്തി ശുഭം (28), ഇയാളുടെ ഭാര്യാസഹോദരനും ജമ്മുവില്‍ ജോലി ചെയ്യുന്ന സൈനികനുമായ വാല്‍മീകി കുമാര്‍ (32), സുഹൃത്ത് രാഹുല്‍ കുമാര്‍ (28) എന്നിവരാണ് അറസ്റ്റിലായത്. എടിഎം പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരുടെ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാരനായ ഒരാളാണ് പോലീസില്‍ വിവരം അറിയിച്ചത്. സ്വകാര്യ ഏജന്‍സിയുടെ എടിഎം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് മൂവരും ചേര്‍ന്ന് കീര്‍ത്തി ശുഭം ജോലി ചെയ്യുന്ന ബാങ്കിന്റെ എടിഎം ഇളക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ശ്രമം പരാജയപ്പെട്ടതിനേ തുടര്‍ന്നാണ് ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു എടിഎമ്മില്‍ നിന്ന് പണം കൊള്ളയടിക്കാന്‍ തീരുമാനിച്ചത്. ആദ്യത്തെ ബാങ്കിന്റെ എടിഎമ്മില്‍ 33 ലക്ഷം രൂപയും രണ്ടാമത്തെ എടിഎമ്മില്‍ 2.5 ലക്ഷം രൂപയുമാണ് ഉണ്ടായിരുന്നത്. ഐപിഎല്‍ വാതുവെപ്പില്‍ 10 ലക്ഷം രൂപ നഷ്ടമായെന്നും ഇതുമൂലം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കീര്‍ത്തി ശുഭം ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. ദീപാവലി പ്രമാണിച്ച് വാല്‍മീകി കുമാര്‍ അവധിക്ക് നാട്ടിലെത്തിയിരുന്നു. എടിഎം കൊള്ളയടിക്കായി കീര്‍ത്തി ഇയാളേയും രാഹുലിനേയും ഒപ്പംചേര്‍ക്കുകയായിരുന്നുവെന്ന് പത്രകര്‍ നഗര്‍ എസ്എച്ച്ഒ മനോരഞ്ജന്‍ ഭാരതിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....