News Beyond Headlines

27 Monday
April

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍; കര്‍ഷക സംഘടനകളുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനുപിന്നാലെ കര്‍ഷക സംഘടനകളുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റ് സമ്മേളനത്തിനുമുന്‍പ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുടെ യോഗം വിളിച്ചേക്കും. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള ബില്‍ അടുത്തയാഴ്ച കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പാസാക്കാനാണ് നീക്കം.
ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകരെ സമരം അവസാനിപ്പിച്ച് മടക്കി അയക്കുകയാണ് കേന്ദ്രത്തിന്റെ അടുത്ത നീക്കം. കര്‍ഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ അനൗദ്യോഗിക ആശയ വിനിമയം ഇന്നലെ തന്നെ ആരംഭിച്ചു. താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പുവേണമെന്നും ഇലക്ട്രിസിറ്റി ബില്ലിലെ കര്‍ഷക വിരുദ്ധ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നുമാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ഇക്കാര്യം ചര്‍ച്ച ചെയ്യാനുള്ള ഒരു യോഗം വിളിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.
ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റ് സമ്മേളനത്തിനുമുന്‍പ് കര്‍ഷക സംഘടനകളുടെ യോഗം കേന്ദ്രസര്‍ക്കാര്‍ വിളിക്കുക. കര്‍ഷക സംഘടനകള്‍ സംയുക്തമായി യോഗം ചേര്‍ന്ന് നിലപാട് വ്യക്തമാക്കിയതിനുശേഷം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ഔദ്യോഗികമായി ക്ഷണിക്കും. സമാന്തരമായി പാര്‍ലമെന്റ് സമ്മേളനത്തിന് നിയമം പിന്‍വലിക്കാനുള്ള നടപടികളും ഇതിനകം കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
കൃഷിമന്ത്രാലയത്തിലെ സീനിയര്‍ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ തുടങ്ങി. തുടര്‍ന്ന് മന്ത്രിസഭാ യോഗം പാസാക്കി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....