ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) ഡല്‍ഹിയിലും ഗുരുഗ്രാമിലുമായി നടത്തിയ റെയ്ഡില്‍ 85 കിലോ സ്വര്‍ണം പിടിച്ചെടുത്തു. യന്ത്രഭാഗങ്ങളുടെ രൂപത്തില്‍ ഹോങ്കോങ്ങില്‍നിന്ന് എയര്‍ കാര്‍ഗോ വഴി കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 42 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാല് വിദേശികളെയും ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ദക്ഷിണകൊറിയന്‍ സ്വദേശികളും ചൈന, തായ്വാന്‍ സ്വദേശികളുമാണ് അറസ്റ്റിലായിട്ടുള്ളത്. ഹോങ്കോങ്ങില്‍നിന്ന് എയര്‍ കാര്‍ഗോ വഴി സ്വര്‍ണം കടത്തിയതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഡല്‍ഹിയിലും ഗുരുഗ്രാമിലും ഡി.ആര്‍.ഐ. റെയ്ഡ് നടത്തിയത്. യന്ത്രഭാഗങ്ങളുടെ രൂപത്തിലാണ് ഇത്രയും സ്വര്‍ണം എയര്‍ കാര്‍ഗോ വഴി എത്തിച്ചത്. ഇവ പിന്നീട് ഉരുക്കി വിവിധ ആകൃതികളിലാക്കിയാണ് പ്രാദേശിക വിപണിയില്‍ എത്തിച്ചിരുന്നതെന്നും അധികൃതര്‍ പറഞ്ഞു. തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലും കഴിഞ്ഞദിവസം 463 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരന്റെ ബാഗേജിലാണ് 23 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ടെത്തിയത്. യാത്രക്കാരനെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി വിമാനത്താവളത്തില്‍നിന്നും ഒരുകോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....