മണി ഹൈസ്റ്റിലെ പ്രധാന കഥാപാത്രമായ ബെര്‍ലിനെ ആസ്പദമാക്കി പുതിയ സീരീസ് ഒരുങ്ങുന്നു. മണി ഹൈസ്റ്റിന്റെ അവസാന എപ്പിസോഡ് പുറത്തിറങ്ങിയ ശേഷമായിരിക്കും അണിയറ പ്രവര്‍ത്തകര്‍ പുതിയ സീരിസിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുക. നെറ്റ്ഫ്ളിക്സ് നിര്‍മ്മിക്കുന്ന സീരീസ് 2023 ല്‍ റിലീസിനെത്തും. അതേസമയം, ഡിസംബര്‍ മൂന്നിന് മണി ഹൈസ്റ്റ് സീസണ് അഞ്ച് അവസാന എപ്പിസോഡുകള്‍ റിലീസിനെത്തും. 2020 ഏപ്രിലില്‍ പുറത്തിറങ്ങിയ നാലാം പാര്‍ട്ട് കഥയിലെ വഴിത്തിരിവായിരുന്നു. എന്നാല്‍ കൊവിഡ് കാരണം നിര്‍ത്തി വെച്ച സീരിസ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുറത്തുവന്നത്. അതിന്റെ അവസാന പാര്‍ട്ടിലെ ആദ്യ വോള്യം 2021 സെപ്റ്റംബര്‍ 3ന് റിലീസ് ചെയ്തത്. ദി എന്‍ഡ് ഓഫ് ദി റോഡ്, ഡു യു ബീലിവ് ഇന്‍ റീ ഇന്‍കാര്‍നേഷന്‍, വെല്‍ക്കം ടു ദ് സ്പെക്റ്റകിള്‍ ഓഫ് ലൈഫ്, യുവര്‍ പ്ലേസ് ഇന്‍ ഹെവന്‍, ലിവ് മെനി ലൈവ്സ് തുടങ്ങിയ ആക്ഷന്‍ രംഗങ്ങളുള്ള 5 എപ്പിസോഡുകളുമായാണ് ആദ്യ വോള്യം പുറത്തുവന്നത്. ഡിസംബര്‍ 3ന് നെറ്റ്ഫ്ലിക്സ് റീലിസ് ചെയ്യുന്ന അവസാന വോള്യത്തിലും 5 എപ്പിസോഡുകളുണ്ടാവും. സ്പെയിന്, ഡെന്മാര്ക്ക്, പോളണ്ട്, എന്നീ രാജ്യങ്ങളിലായി ഇരുവോള്യങ്ങളുടെയും ചിത്രീകരണം ഒന്നിച്ചാണ് നടത്തിയത്. 2020 ഓഗസ്റ്റില്‍ ആരംഭിച്ച ഷൂട്ടിങ് 2021 മേയ് വരെ നീണ്ടു നിന്നിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....