News Beyond Headlines

31 Wednesday
December

താര രാജാക്കന്മാരെ കാത്ത് തമിഴകം; 2022ല്‍ ഹിറ്റുകള്‍ സമ്മനിക്കാനിടയുള്ള ടോളിവുഡ് ചിത്രങ്ങള്‍

2021-ല്‍ തീയേറ്ററുകളില്‍ ചലനം സൃഷ്ടിക്കാനിരുന്ന നിരവധി മുന്‍നിര താരങ്ങളുടെ സിനിമ റിലീസുകള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിയതോടെ കാത്തിരിപ്പിന്റെ ശക്തി കൂടുകയാണ്. കേരളത്തില്‍ തിയേറ്റര്‍ റിലീസ് ഉത്സവമാകുമ്പോള്‍ തമിഴില്‍ വരാനിരിക്കുന്നത് താരരാജാക്കന്മാരുടെ വമ്പന്‍ സിനിമകളാണ്. അജിത് കുമാര്‍, വിജയ്, സൂര്യ, ശിവകാര്‍ത്തികേയന്‍, കമല്‍ഹാസന്‍, ഉദയനിധി സ്റ്റാലിന്‍ തുടങ്ങി നിരവധി താരങ്ങളുടെ സിനിമകളാണ് തീയേറ്ററുകളില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. അത്തരത്തില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍; വലിമൈ എച്ച് വിനോദ് സംവിധാനം ചെയ്ത തമിഴ് ത്രില്ലെര്‍ സിനിമയാണ് 'വലിമൈ'. എച്ച് വിനോദിന്റെ നാലാമത്തെ ചിത്രമാണ് ഇത്. അജിത് കുമാര്‍ നായകനായി എത്തുന്ന ചിത്തത്തിന്റെ ആദ്യത്തെ ട്രൈലെര്‍ 2019ല്‍ ഇറങ്ങിയിട്ടും, കോവിഡ് പ്രതിസന്ധി കാരണം റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും സിനിമയെ ആരാധകര്‍ ഇപ്പോഴേ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഇപ്പോള്‍ തന്നെ 2 മില്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. 2022 ജനുവരി 13 ആണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ബീസ്റ്റ് ദളപതി വിജയ് നായകനാകുന്ന ബീസ്റ്റ് സംവിധാനം ചെയുന്നത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്. വിജയ്യുടെ പിറന്നാളിനോടനുബന്ധിച്ചാണ് സിനിമയുടെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആദ്യം റിലീസ് ചെയ്തത്. മലയാളി താരം ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗ്യാങ്സ്റ്റര്‍ ചിത്രമെന്ന് സൂചിപ്പിക്കുന്നതാണ് സിനിമയുടെ ടൈറ്റില്‍ ആനിമേഷന്‍. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. സണ്‍ പിക്ചേഴ്സാണ് നിര്‍മ്മാണം. 2022 ല്‍ പൊങ്കല്‍ റിലീസായാണ് ചിത്രം പ്ലാന്‍ ചെയ്യുന്നത്. വിക്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് കമല്‍ഹാസന്‍ നായകനായി എത്തുന്ന 'വിക്രം'. കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍ ആദ്യമായി സ്‌ക്രീന്‍ പങ്കിടുന്ന ചിത്രം കൂടിയാണ് വിക്രം. മക്കള്‍ സെല്‍വം വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ നരെയ്‌നും കാളിദാസ് ജയറാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് നായകനായ 'മാസ്റ്ററി'നു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിക്രം'. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്റെ നിര്‍മ്മാണം, സംഘട്ടന സംവിധാനം അന്‍പറിവ്, നൃത്തസംവിധാനം ദിനേശ്, ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത് എന്നിവരാണ്. 'വിക്രം' 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എതിര്‍ക്കും തുനിന്തവന്‍ പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സൂര്യ ചിത്രമാണ് 'എതിര്‍ക്കും തുനിന്തവന്‍'. സണ്‍ പിക്ചേഴ്സ് ചിത്രം നിര്‍മിക്കുന്നത്. സൂര്യയുടെ നാല്പതാമത് ചിത്രം കൂടിയാണ് 'എതിര്‍ക്കും തുനിന്തവന്‍'. പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പൊന്നിയിന്‍ സെല്‍വന്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനെ കുറിച്ചുള്ള പ്രതീക്ഷകള്‍ പ്രേക്ഷകര്‍ക്ക് കുറച്ചൊന്നുമല്ല. പൊന്നിയിന്‍ സെല്‍വന്റെ വിശേഷങ്ങള്‍ ചിത്രത്തിന്റെ പ്രഖ്യാപനം മുതലേ ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകളാണ്. വന്‍ താരനിരയുമായിട്ടാണ് പൊന്നിയിന്‍ സെല്‍വന്‍ എത്തുക. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ബാബു ആന്റണി, ഐശ്വര്യ ലക്ഷ്മി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രം 2022ലാണ് പ്രദര്‍ശനത്തിന് എത്തുക. അയലാന്‍ ആര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് അയലാന്‍. ചിത്രത്തിന്റെ നിര്‍മാണം 24എഎം സ്റ്റുഡിയോസും കെജെആര്‍ സ്റ്റുഡിയോയുമാണ്. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്‌മാന്‍ ആണ്. ഛായാഗ്രഹണം നീരവ് ഷാ. ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് അയലാന്‍. ഇപ്പോള്‍ 2022ലേക്ക് പ്രദര്‍ശനം മാറ്റിയിരിക്കുകയാണ്. ഏലിയന്‍ ചിത്രമായ സിനിമയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. നെഞ്ചുക്ക് നീതി അരുണ്‍രാജ കാമരാജ് സംവിധാനം ചെയ്യുന്ന 'നെഞ്ചുക്ക് നീതി' എന്ന ചിത്രത്തില്‍ പ്രധന താരമായി എത്തുന്നത് ഉദയനിധി സ്റ്റാലിനാണ്. 2019ല്‍ ഹോളിവുഡില്‍ പുറത്തിറങ്ങിയ ആര്‍ട്ടിക്കിള്‍ 15 എന്ന ചിത്രത്തിന്റെ തമിഴ് റീമേക് ആണ് 'നെഞ്ചുക്ക് നീതി'. വീരമേ വാഗയ് സൂടും തമിഴ് ആക്ഷന്‍ താരം വിശാലിനെ നായകനാക്കി നവാഗതനായ തു.പാ.ശരവണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് വീരമേ വാകൈ സൂടും. തമിഴിന് പുറമെ തെലുഗുവിലും ചിത്രം റിലീസ് ചെയ്യും. വിശാല്‍ ആരാധകര്‍ക്ക് ആവേശം പകരുന്ന തരത്തില്‍ ഒരു ആക്ഷനും എന്റടേയ്ന്‍മെന്റ് പാക്കേജാണ് ചിത്രം. സമൂഹത്തില്‍ ഉയര്‍ന്ന് വരുന്ന വെല്ലിവിളകള്‍ക്കെതിരായി ഒരു ചെറുപ്പക്കാരന്റെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. 2022 ജനുവരി 26ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....